Powered By Blogger

Introduction

എല്ലാവര്‍ക്കും ഈ കൊച്ചു ബ്ലോഗിലേക്ക്‌ സ്വാഗതം

2011, നവംബർ 27, ഞായറാഴ്‌ച

നിമിഷങ്ങള്‍ ...

എല്ലാം വളരെ പെട്ടന്നായിരുന്നു .ഒന്ന് കണ്ണുചിമ്മി തുറക്കുന്നതിനുമുന്പേ  എല്ലാം കഴിഞ്ഞിരുന്നു .അവിടെ നിന്നും സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും പ്രതീക്ഷകളുടെയും ചിറകുകള്‍ അറ്റമില്ലാത്ത ആകാശത്തേക്ക് പറക്കുന്നത് കാണാമായിരുന്നു .ഹോ കഴിഞ്ഞു പോയ ആ നിമിഷം എത്ര വേദനാജനകമായിരുന്നു .കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് അവള്‍ സ്വപ്നത്തില്‍ കൂടി ചിന്തിച്ചിട്ടുണ്ടാവില്ല വരാനിരുന്ന ആ വിപത്തിനെ കുറിച്.എന്തെല്ലാം കണക്കുകൂട്ടലുകലായിരിക്കും പിഴച്ചത് ...
              വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറയുന്നത് എത്ര ശരിയാണ് .തൊട്ടടുത് സീബ്രാ ലൈനും ട്രാഫിക് കണ്ട്രോള്‍ സ്വിട്ച്ചും ഉണ്ടായിരുന്നിട്ടു പോലും അതുപയോഗിക്കാതെ സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിനു മുന്നില്‍ കൂടി തന്നെ ആപത്തിലേക് ആ പ്രിയ സഹോദരി എടുത്തു ചാടി !!.ജീവിതം എത്ര ക്ഷണികമാണല്ലേ.. ഒരുപാട് ഭ്രമിപിച് ഒന്നാസ്വദിക്കുന്നതിനു മുന്‍പേ കൈവിട്ടു പോകുന്ന പളുങ്ക് പാത്രമാണ് ജീവിതം...
       അല്ലെങ്കിലും പൊതുവേ നാം മലയാളികള്‍ അങ്ങനെയാണ് .നമുക്കെല്ലാം വേണം എന്നാല്‍ ഒന്നുമൊട്ടും വേണ്ടാതാനും .ഓവര്‍ ബ്രിഡ്ജ് ഉണ്ടെങ്കിലും റെയില്‍ പാളം മുറിച്ചു കടന്നില്ലെങ്കില്‍ നമുക്ക് വല്ലാത്തൊരു അസസ്ത്വതയാണ് ,അതും വണ്ടി വരുന്ന നേരത്ത് തന്നെ വേണം !.പൊതു ടോയ്ലെട്ടുകലുണ്ടെങ്കിലും നമുക്ക് മൂത്രം പോകാന്‍ റോഡരികുകളോ നടപാതകളോ തന്നെ വേണം .തുപ്പരുതെന്ന് പറഞ്ഞാല്‍ തുപ്പി നശിപ്പിചിരിക്കും .പുകവലിക്കരുതെന്ന് പറഞ്ഞാല്‍ വലിചിരിക്കും .ഹെല്‍മറ്റിടാന്‍ പറഞ്ഞാല്‍ നമുക്കൊരു പുച്ച്ചമാണ് ,ഇവനാരെടാ ഇതു പറയാന്‍ നിനക്കൊക്കെ പൈസ പിടിക്കാന്‍ വേണ്ടിയല്ലേ ഈ നിയമം എന്നാ മട്ടിലാണ്‌ കളി .എത്ര വിദ്യഭ്യാസമുള്ളവനും നമ്മുടെ നാട്ടില്‍ കൂതരകളും മറുനാട്ടില്‍ മിസ്റ്റര്‍ പെര്‍ഫെക്ടുമാണു.നാം മല്ലൂസ് ഇങ്ങനെയാണ് എല്ലാം വിപരീതമയെ ചെയ്യൂ .നെഗറ്റീവ് ഇഷ്ടപ്പെടുകയും മറ്റുള്ളവരുടെ വേദനകള്‍ ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നവര്‍
         വിചാരിച്ചു കഴിഞ്ഞാല്‍ നാം നടത്താത്ത ഒന്നുമില്ല .ഉദാഹരണം കള്ളുകുടിയിലെ ഒന്നാം സ്ഥാനം .മത്സരമാല്ലായിരുന്നോ കുടിച്ചു ജയിക്കാന്‍ !!! ഈ ഒത്തൊരുമ നമുക്ക് നമ്മുടെ നാട് നന്നാക്കാനെടുത്തു കൂടെ ...അനീതികള്‍കെതിരെ ശബ്ദമുയര്തിക്കൂടെ ...ശുചിത്വ കേരളം സുന്ദര കേരളം വാക്കിലോതുക്കാതെ നടപ്പിലാക്കിക്കൂടെ ......  

നോട്ട്  : എന്തോന്ന് ഒന്ന് പോടേ....ഇവനാരെടാ ഞങ്ങളെ ഉപദേശിക്കാന്‍ വന്നിരിക്കിന്നു എന്നും പറഞ്ഞു ഞമ്മളെ ആപ്പിലാകുമോ മല്ലൂസ് ............!!!!!!!!!!

27 അഭിപ്രായങ്ങൾ:

  1. താങ്കള്‍ വരികളിലൂടെ സമരം വിളിച്ചു
    തുടരുക്ക ഇത്തരം നല്ല വാക്കുകള്‍

    മറുപടിഇല്ലാതാക്കൂ
  2. നമ്മള്‍ എല്ലാ വൃത്തികേടുകളും പാശ്ചാത്യരില്‍നിന്ന് അനുകരിക്കും. അവരിലെ ഒരു നല്ലഗുണവും നാം സ്വീകരിക്കില്ല.
    നല്ല കുറിപ്പിന് അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  3. എന്ത് തന്നെ ആയാലും നാം പഠിച്ചതെ പാടൂ ....
    എങ്കിലും ഒരു മാറ്റം എല്ലാര്‍ക്കും ആഗ്രഹിക്കാം ...
    നാടിന്റെ നന്മക്കായി പ്രാര്‍ഥിക്കാം

    മറുപടിഇല്ലാതാക്കൂ
  4. മാറേണ്ട സമയം കഴിഞ്ഞു.
    റോഡരികിലും,പൊതുസ്ഥലങ്ങളിലും കുന്നു കൂടുന്ന മാലിന്യമാണ്, ഇപ്പോള്‍ നമ്മുടെ നാട്ടിലെ പകര്‍ച്ചവ്യാധികള്‍ക്കു കാരണമെന്നത് മനസ്സിലാക്കി വേണ്ടതു ചെയ്യാന്‍ ഇനിയും വൈകിയാല്‍........!
    ഹും..! ഇവിടെ ഇങ്ങനൊക്കെ മതി..എന്നാണിപ്പോഴും ചിന്ത.
    എങ്ങനെ നന്നാവാന്‍..!!!

    ആശംസകളോടെ പുലരി

    മറുപടിഇല്ലാതാക്കൂ
  5. നമുക്കെല്ലാം അറിയാം, എന്നാലും ഒന്നും അനുസരിക്കാന്‍ വയ്യ...
    എന്നെങ്കിലും ഇത് മാറുമെന്നു തന്നെ പ്രത്യാശിക്കാം,

    മറുപടിഇല്ലാതാക്കൂ
  6. ചെയ്യാന്‍ പാടില്ലാത്തു ചെയ്യാന്‍ ഉള്ള താത്പര്യം മലയാളിക്ക് എന്നല്ല എല്ലാര്ക്കും കൂടുതല്‍ ആണ് അല്ലെ

    മറുപടിഇല്ലാതാക്കൂ
  7. പഠിക്കില്ല. കണ്ടാലും കൊണ്ടാലും.
    തുടര്‍ന്നുകൊണ്ടേയിരിക്കും.

    മറുപടിഇല്ലാതാക്കൂ
  8. ശുചിത്വ കേരളം സുന്ദര കേരളം വാക്കിലോതുക്കാതെ നടപ്പിലാക്കിക്കൂടെ ....
    നമ്മളെല്ലാം ഒരേപോലെ വിചാരിക്കണം. സിറ്റിയിലുള്ള വേസ്റ്റ് എവിടെക്കൊണ്ടുതള്ളണം. അതിന് കോര്‍പ്പറേഷനും മുന്‍സിപ്പാലിറ്റിയും ഒക്കെ മാര്‍ഗ്ഗം കണ്ടെത്തണം. അല്ലാതെ വഴിയരുകിലെറിയുന്നവരം പിടിക്കാന്‍ പോലീസ്സിനെ നിര്‍ത്തിയാല്‍
    മാത്രം പോരാ...
    നല്ല പോസ്റ്റ്.

    മറുപടിഇല്ലാതാക്കൂ
  9. നന്മയുടെ വിളക്കുകളില്‍ എണ്ണ നിറച്ചു നമുക്ക് കാത്തിരിക്കാം .. അത് ശോഭയോടെ കത്തുക തന്നെ ചെയ്യും .. ഒട്ടും നിരാശ വേണ്ട
    ആശംസകള്‍ ............ ഈ വാക്കുകളിലൂടെയുള്ള സമരത്തിന്‌

    മറുപടിഇല്ലാതാക്കൂ
  10. ഈ ഓര്‍മപ്പെടുത്തലുകള്‍ ഇപ്പോഴും വേണം
    ആശംസകള്‍.

    ഒരു സഹായം ചെയ്യാമോ?
    ഇപ്പോള്‍ എന്റെ ഫോണ്ട് ശരിയായോന്ന് നോക്കി പറയാമോ?

    മറുപടിഇല്ലാതാക്കൂ
  11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  12. ഒത്തു പിടിച്ചാല്‍ മലയും പോരും എന്നാണല്ലോ.
    നമ്മുടെ നാട്ടില്‍ ഭരണ വര്‍ഗത്തിനും ജനങ്ങള്‍ക്കും സാമൂഹ്യ പ്രതിബദ്ധത എന്നൊരു വസ്തു ഇല്ല.എല്ലാവര്‍ക്കും സ്വന്തം കാര്യം സിന്ദാബാദ്.
    പിന്നെങ്ങിനെ ഇവിടം നന്നാകും?
    അര്‍ത്ഥവത്തായ വരികള്‍.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  13. പ്രിയപ്പെട്ട അഭിഷേക്,
    സാമൂഹ്യ ബോധവത്കരണം ഉളവാക്കുന്ന വരികള്‍..! എഴുത്തുകാര്‍ക്ക് സമൂഹത്തോട് കടപ്പാടുണ്ട്! അങ്ങിനെ ചെയ്തതില്‍ അഭിനന്ദനങ്ങള്‍...!വളരെ മെല്ലെ നമുക്ക് മാറ്റങ്ങള്‍ പ്രതീക്ഷിക്കാം,കേട്ടോ.
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  14. പൊതു ടോയ്ലെട്ടുകലുണ്ടെങ്കിലും നമുക്ക് മൂത്രം പോകാന്‍ റോഡരികുകളോ നടപാതകളോ തന്നെ വേണം .
    -----------------------------------------
    ഇതു വായിച്ചപ്പോൾ തോന്നിയതാണ് …ബ്ലോഗിൽ എഴുതിപ്പിടിപ്പിച്ച പോലെ താങ്കൾ അത്രയ്ക്ക് പാവമൊന്നുമല്ല.. അത്രയ്ക്ക് എളിമയുമില്ല.. ഫയങ്കരനാണ്..ഒരു പാവം ഫയങ്കരൻ..! .. എന്തു കൊണ്ടെന്നല്ലെ പറയാം...
    താങ്കൾ ഈയ്യിടെ ഒരു നടപ്പാതയിൽ കൂടി നടന്നപ്പോൾ നടപ്പാതയുടെ സൈഡിൽ എന്തോ കണ്ട്, വിമ്മിഷ്ടപ്പെട്ട് നടപ്പാതയുടെ ഒത്ത നടുക്ക്, കാർക്കിച്ചു, കാർക്കിച്ചു തുപ്പി അല്ലേ?.. ഹി ഹി..ചുമ്മാ പറഞ്ഞതാണ്..

    ടൌണിലെ സാധാരണ മലയാളികൾ അങ്ങിനെയാണ്… അതിരാവിലെ കഷ്ടപ്പെട്ട് എഴുന്നേറ്റ് (രാവിലെ എഴുന്നേൽക്കാൻ കഴിയുന്നതു കൊണ്ടാണോ?.. അല്ല..ഉറക്കമില്ലാത്തതു കൊണ്ടാണോ?...അയ്യോ തീർച്ചയായും അല്ല) സ്വന്തം വീട്ടിലെ നാറുന്ന ചവറുകളും മാലിന്യവും മൊത്തമെടുത്ത് പൊതിഞ്ഞു കെട്ടി കവറിലാക്കി സ്വന്തം കാറിൽ സ്വർണ്ണം പോലത്തെ വിലയുള്ള പെട്രോൾ കത്തിച്ചു ദൂരെ ഓടിച്ചു പോയി രാവിലെ മടി പിടിച്ച് പുതച്ചു മൂടി കിടന്നുറങ്ങുന്നോരുടെ വീട്ടിന്റെ മുൻപിലിട്ടിട്ട് കൂളായി തിരിച്ചു വരും… നമ്മൾ കരുതും സംസ്ക്കാരമില്ലാഞ്ഞിട്ടാണെന്ന്.. ഛേ..അല്ലേ അല്ല..അവരൊക്കെ സംസ്ക്കാരം ഡോക്ടറായും എഞ്ചിനീയറായും മാനേജറായും പണക്കാരായും ഒക്കെ പൊതിഞ്ഞു കെട്ടി നടക്കുന്നവർ തന്നെയാണ്…. ആ വീട്ടുകാർ ചുമ്മാ കുത്തിപ്പിടിച്ച് കിടന്നുറങ്ങിയാൽ പിത്തം പിടുക്കമല്ലോ എന്നോർത്ത് സങ്കടം വന്ന് ഒരു പണി കൊടുക്കുന്നതാണ്….
    ഒരു മാനവ സേവ…!..


    അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  15. ഈ ഫോണ്ട് അൽ‌പ്പം കൂടി വലുതാക്കാമോ. പോസ്റ്റ് കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  16. നാടിന്റെ നന്മക്കായി പ്രാര്‍ഥിക്കാം:(

    മറുപടിഇല്ലാതാക്കൂ
  17. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  18. മല്ലൂസിനെ ഇങ്ങനെ ആക്കിയത് നമ്മുടെ മംഗലശ്ശേരി നീലകണ്ഠനാ സുഹൃത്തേ. അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്' ചെയ്യരുതെന്നു പറഞ്ഞതേ ചെയ്യൂ, കാണരുതെന്ന് പറഞ്ഞതേ കാണൂ. അത് മല്ലൂസിന്റെയൊരു ശീലമായിപ്പോയി. അതാ, ഞാനും ആ മല്ലൂസിലൊന്നാ ട്ടോ മല്ലൂർക്കാരാ.

    മറുപടിഇല്ലാതാക്കൂ
  19. പറയൂ പ്രചരിപ്പിക്കൂ നടപ്പിലാക്കി കാണിച്ച് മാതൃകയാവൂ.......

    മറുപടിഇല്ലാതാക്കൂ
  20. പ്രിയപ്പെട്ട സുഹൃത്തേ,
    സുപ്രഭാതം...!
    ഒരു മാതൃക ജീവിതം നയിച്ച്‌ കാണിക്കു.
    മറ്റുള്ളവരെ മാറ്റുന്നതിനേക്കാള്‍ നല്ലത് സ്വയം മാറാം.അനുഭവത്തില്‍ നിന്നും പഠിച്ച പാഠം !
    വരികള്‍ വാളുകളെക്കാള്‍ ശക്തിയായി ഉപയോഗിക്കാം....അവസരം നോക്കി മാത്രം!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  21. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  22. നമ്മുടെ നാട് നന്നാവും...
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  23. നമ്മുടെ നാട് നന്നാവും...
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  24. നമ്മുടെ നാട് നന്നാവും...
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ