Powered By Blogger

Introduction

എല്ലാവര്‍ക്കും ഈ കൊച്ചു ബ്ലോഗിലേക്ക്‌ സ്വാഗതം

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

നഷ്ട സ്വപ്‌നങ്ങള്‍

......മനസിലെ ചില മുറിവുകള്‍ അതിടയ്കിടയ്ക്കെ നീറ്റിക്കൊണ്ടിരിക്കും.മനസ്സിനെ വല്ലാതെ ആട്ടിയുലക്കും .ജീവിതത്തിലെപ്പോഴും നാം ഒന്ന് വിചാരിക്കും അതിനെക്കുറിച് സ്വപ്നം കാണും ,വന്‍ പ്രതീക്ഷകളര്‍പ്പിക്കും ...പക്ഷെ ഒടുവില്‍ നടക്കുന്നത് മറ്റൊന്നും .കാലം അങ്ങനെയാണ് ചിലപ്പോള്‍ നമ്മെ വല്ലാതെ അങ്ങ് സ്നേഹിച്ചു കളയും ചിലപ്പോ ..........
     ജീവിതത്തില്‍ ഏവരും ഇഷ്ടപ്പെടുന്ന കാലമാണ് കോളേജു കാലഘട്ടം .ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ദിവസവും യാത്ര ട്രെയിനിലായിരുന്നു ഞാന്‍ മാത്രമല്ല കൂടെ ചെറിയ ഒരു ഗാങ്ങും ഉണ്ടായിരുന്നുട്ടോ .ഞങ്ങള്‍ രാജന്‍ എന്ന് വിളിക്കുന്ന ബിനോയ്‌ ,ചട്ടുകാലനാണ് പക്ഷെ മനോഹരമായി പാടാനും ഗിട്ടാര്‍വായിക്കാനുമറിയാ.പിന്നെ മായ ഒരു കൊച്ചു സുന്ദരി ..അവളെന്റെ അടുത്താണിരിക്കല്‍.കുട്ടു ,സുട്ടു പഠിപ്പിസ്റ്റുകള്‍ അഥവാ ബുജികള്‍ .കൂട്ടത്തില്‍ കുറച്ചു ഗ്ലാമര്‍കൂടുതലുള്ളത് ഞാനായിരുന്നു (അഹംഭാവം ).ഞങള്‍ അടിച്ചു പൊളിച്ചു തമാശയോക്കെ പറഞ്ഞു ആര്‍ത്തുല്ലസിച്ചായിരുന്നു യാത്ര .മായ അവളോടെനിക്കു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു .അതു  പിന്നെ വളര്‍ന്നു പ്രണയമായി .അവളുടെ ചിരി, കുസൃതിയോടുള്ള നോട്ടം, എന്റെ അടുത്തുള്ള സ്വാതന്ത്രം ഇതൊക്കെ എന്റെയുള്ളിലെ അനുരാഗത്തിന്റെ ആഴം കൂട്ടി .ദിനപ്രതി അത് വളര്‍ന്നു കൊണ്ടേയിരുന്നു .എനിക്കവളോടുള്ള പ്രണയം പരസ്യമായ രഹസ്യമായിരുന്നു ,അവള്കൊഴികെ.
     വര്‍ഷം  രണ്ടു കഴിഞ്ഞു ഇതുവരെ ഞാനെന്റെ പ്രണയം വെളുപ്പെടുത്തിയിട്ടില്ല.എപ്പോള്‍ അതിന്റെ സമയമായി ഇല്ലെങ്കില്‍ അവളെയെനിക്ക് നഷ്ടപ്പെട്ടാലോ ....?കോളേജു ഡേക്ക് തലേന്ന് രാജന്‍ എനിക്കവളുമായി സംസാരിക്കാന്‍ ഒരവസരമുണ്ടാക്കി .ഞാന്‍ അവളെ മെല്ലെ വാതിലിനടുത്തേക്ക് വിളിച്ചു."എന്താടാ ഇത്ര രഹസ്യമായി  പറയാനുള്ളത് "
"അത് മായ ....പിന്നെ "
"നീ ആകെ  അപ്സെട്ടായിരിക്കുന്നല്ലോ 
അത് ...മായ എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു
"ഉം എന്താ ചോദിച്ചോ "
ശരീരത്തിനാകെ ഒരു തരിപ്പ് .എപ്പോളെനിക്ക് ശരീരെത്തിലെ  ഓരോ സ്പന്ദനങ്ങളും വ്യക്തമായി തിരിച്ചറിയാം .നാവ് പൊന്തുന്നില്ല ഒടുവില്‍ ഞാന്‍ വിക്കി വിക്കി അവളോട്‌ ചോദിച്ചു "do u love me?
'
"what what you mean ,whats wrong with you?'
"not joking its really pls tell doyou love me?"
എന്താടാ ഇത് ഞാന്‍ നിന്നെയങ്ങനെ കണ്ടിട്ടേയില്ല .നിന്നെ എന്റെ സ്വന്തം സഹോദരനായിട്ടാണ് ഞാന്‍ കാണുന്നത് ഒരിക്കലും മറ്റൊരു രീതിയില്‍ നിന്നെ ഞാന്‍ കണ്ടിട്ടേയില്ല ..നീ നീ എന്നെയൊന്നു മനസിലാക്ക്...." ഞാനാകെ കാറ്റ് പോയ ബലൂണ് പോലെയായി 
"നീ മറ്റാരെയെങ്കിലും ..."
എസ് ഐ ലവ് രാജന്‍ 
"രാജനോ എന്ത് കണ്ടിട്ടാ നീ ..."
"he is very talented .really talented &he have a beautiful heart"
ഇതും പറഞ്ഞു അവള്‍ അകത്തേക്ക് പോയി.അവളുടെയൊരു വളിച്ച ഇംഗ്ലീഷ് .ഞാനാകെ തകര്‍ന്നു പോയി  .അപ്പോള്‍ രാജന്‍ ഓടി വന്ന്‍ ചോദിച്ചു "എന്തായടാ "എനിക്കങ്ങോട്ട് സകല ദേഷ്യവും വന്നു സാമദ്രോഹി കൂടെ നിന്ന് ചതിചെല്ലടാ  കഴുതേ .....മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നു കേട്ടിട്ടെയുള്ളൂ എപ്പോ അത് അതെനിക്കിട്ടെന്നെ ആയിപ്പോയല്ലോ ദൈവമേ എന്നോട് ഈ ചതി വേണ്ടായിരുന്നു .നിനക്കറിയാമോ അവളില്ലേ ഒരു ഉളുപ്പുമില്ലാതെ ഏത്ര പഴം പൊരിയും ബോണ്ടയുമാ വാങ്ങിക്കഴിച്ചേ .....എന്നിട്ടും .....നേരെ മറിച് അവന്റെ മുഖത്ത് പൊട്ടന് ലോട്ടറിയടിച്ച സന്തോഷം ഞാന്‍ കണ്ടു .ഹും കുരങ്ങന്റെ കൈയില്‍ പൂമലെ കിട്ടിയ പോലെയായിപ്പോയി ഇത് (ആത്മഗതം )
അവനു ബെസ്റ്റ് വിഷസ് പറഞ്ഞു തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ ഒരു ശപദം എടുത്തു "ഇനി മേലാല്‍ ഒരു പെണ്ണിനും ഒന്നും വാങ്ങിക്കൊടുക്കില്ല ഇത് സത്യം സത്യം സത്യം "
വാല്‍ക്കഷ്ണം :ആദ്യം ലവിന്റെ  കാര്യത്തില്‍ തീരുമാനമാക്കിയതിനു ശേഷം മതി കൊടുക്കലുകളൊക്കെ ഇല്ലെങ്കില്‍ ഒരു സുപ്രഭാതത്തില്‍ നമ്മ ഇവളുമാരുടെയൊക്കെ  സഹോദരന്‍ മാരായിപ്പോകുമേ ......

14 അഭിപ്രായങ്ങൾ:

  1. തനിക്കങ്ങനെ തന്നെ വേണം..!
    രണ്ട് വര്‍ഷം വായില് ബോണ്ടയും പരിപ്പുവടയുമായിരുന്നോ പ്രേമം തുറന്നു പറയാന്‍..? സാരോല്ല ..പോട്ടെ..! യിനീപ്പോ കിട്ടിയത് വച്ച് അഡ്ജസ്റ്റ് ചെയ്യ്..!

    എഴുത്ത് നന്നായി.
    അക്ഷര പിശകുകള്‍ ധാരാളമുണ്ട് ഇപ്പോള്‍ത്തന്നെ തിരുത്തിക്കോളൂ. അല്പം കൂടി ശ്രദ്ധിച്ചാല്‍ ഇനിയും ഭംഗിയാക്കാം.
    ആശംസകളോടെ....പുലരി

    മറുപടിഇല്ലാതാക്കൂ
  2. എഴുത്തിന്റെ സുഖമെല്ലാം അക്ഷരത്തെറ്റുകൾ കവർന്നെടുക്കുന്നു. ദയവായി ഒന്നുകൂടി ശ്രദ്ധിക്കുക. നന്നായി വായിക്കുക, വീണ്ടും വീണ്ടും എഴുതുക ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  3. ഇന്നത്തെ രീതി വെച്ച് പ്രേമം അഭിനയിച്ചു....., നേടേണ്ടത് എല്ലാം നേടി കഴിഞ്ഞു...... നിന്നെ ഞാന്‍ സഹോദരി ആയാ കാണുന്നത് എന്ന് പുരുഷ പ്രജകള്‍ മൊഴിയും ..തനിക്കു എന്തുപറ്റി ... സാങ്കേതിക വശങ്ങള്‍ പരിചയമുള്ള ആരില്‍ നിന്നെങ്കിലും മനസ്സിലാക്കെണ്ടിയിരുന്നു ..... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. nice work!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    മറുപടിഇല്ലാതാക്കൂ
  5. അഴകിയ കാതലി അണ്ണാന്നു ശൊന്നാ Take it easy policy

    മറുപടിഇല്ലാതാക്കൂ
  6. ഹിഹിഹി.. ഒരുപാട് ആണുങ്ങളുടെ ഹൃദയം തകര്‍ത്ത അതേ ഉത്തരം.. നീയെന്റെ സഗോദരന്‍.. ഹിഹിഹി!

    മറുപടിഇല്ലാതാക്കൂ
  7. "ഇനി മേലാല്‍ ഒരു പെണ്ണിനും ഒന്നും വാങ്ങിക്കൊടുക്കില്ല ഇത് സത്യം സത്യം സത്യം "
    ആദ്യമേ തോന്നേണ്ടത് ആയിരുന്നു
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    മറുപടിഇല്ലാതാക്കൂ
  8. രസിച്ചു ....

    എഴുത്ത് ഭാഷ അല്പം കൂടി shradhikkoo..

    ചട്ട് കാലന്‍ എന്നൊക്കെ ഉള്ള പ്രയോഗങ്ങള്‍

    വായനയുടെ രസം കളയുന്നു ...ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  9. ഹഹഹഹഹഹ!!
    ചിരിപ്പിച്ചു.
    എന്നെ കളിയാക്കിയത് ശരിയായില്ല.
    മനസ്സിലായില്ല?
    "പൊട്ടന് ലോട്ടറി അടിച്ച പോലെ......"
    ആശംസകള്‍!!!!

    മറുപടിഇല്ലാതാക്കൂ