Powered By Blogger

Introduction

എല്ലാവര്‍ക്കും ഈ കൊച്ചു ബ്ലോഗിലേക്ക്‌ സ്വാഗതം

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

പേക്രോം.... പേക്രോം..

മഴ തകര്‍ത്തുപെയ്യുകയാണ് .ഉമ്മറത്തിരുന്നു മഴ ആസ്വദിക്കുന്നതിനിടയില്‍  ചുറ്റും ഉള്ള ഒന്നും അറിഞ്ഞില്ല . ഒരു ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത് . മഴയുടെ കൂട്ടുകാരന്‍എന്റെ തൊട്ടുമുന്നിലിരിക്കുകയാണ്.പേക്രോം.... പേക്രോം...അത് കരഞ്ഞു .അപ്പോള്‍ മഴ ഒന്നുകൂടെ ശക്തമായി എന്ന് തോന്നി .എന്നോടെന്തോ പറയുന്നത്പോലെ തോന്നി .അതിന്റെ മുഖത്ത്‌ ഒരു ദയനീയഭാവം നിഴലിക്കുന്നുണ്ടായിരുന്നു .വരാന്തയില്‍  വീഴുന്ന മഴത്തുള്ളികള്‍ക്കൊപ്പം അതിന്റെ കണ്ണീരുമുണ്ടെന്നു ഞാന്‍ സംശയിച്ചു .
                       ഒരുപക്ഷെ അത് തന്റെ ഭൂതകാലത്തെ കുറിച്ചു പറയുകയായിരിക്കും .വയലും തോടും ,മലകളും നിറഞ്ഞ ആ കാലത്തെ കുറിച്ച്  . താനും കൂട്ടുകാരും കര്‍ക്കിടക മഴയില്‍ തിമിര്‍ത്ത് ,വയലുകളില്‍ മുങ്ങാം കുഴിയിട്ടതിനെ ,അന്നൊക്കെ അവര്‍ നമ്മുടെ ഉറ്റ തോഴന്മാരായിരുന്നു .എന്നാലിന്നോ ? ലാബുകളില്‍ പഠന വിധേയമായ് പാതി ജീവനാക്കി കീറി മുറിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ അതിനു കാരണക്കാരായ സ്വാര്‍ത്ഥരായ മനുഷ്യരെ  കുറിച്ചോ മറ്റോ ..
                        ഇന്ന് നമുക്ക് ചുറ്റുമുള്ള സൗകര്യങ്ങള്‍ സൃഷ്ട്ടിക്കുന്ന വിപത്തുകള്‍ എന്നെ ഓര്‍മിപ്പിക്കുന്നത്‌ പോലെ അത് വീണ്ടും കരയുകയാണ് പ്രതികരിക്കാനാവാതെ  ക്രൂരപീഡനങ്ങളുടെ സാക്ഷിയായി കഴിയുന്നവര്‍ ....വിദേശങ്ങളിലേക്ക് കയറ്റപ്പെടുന്നവര്‍ .ക്രൂരതയുടെ നിഴലില്‍ ..വംശ ഭീഷണിയില്‍ ഇന്നും തേങ്ങുകയാണ് അതിജീവനത്തിനായി ,
പേക്രോം.... പേക്രോം..

6 അഭിപ്രായങ്ങൾ:

  1. ഒരു തവളയുടെ അവസ്ഥ രസകരമായോ സഹതാപം അര്‍ഹിക്കുന്ന രീതിയിലോ അവതരിപ്പിക്കുന്നതില്‍ താങ്കള്‍ പരാജയപ്പെട്ടു എന്ന് പറയേണ്ടി വരുന്നു ക്ഷമിക്കുക.ഈ വിമര്‍ശനം ഭാവിയില്‍ പോസ്റ്റ്‌ കൂടുതല്‍ നന്നാക്കുന്നതിന് ശ്രമിക്കുന്നതിനോ നാരദനു ക്വട്ടേഷന്‍ കൊടുക്കുന്നതിനോ പ്രയോജനപ്പെടുത്താവുന്നതാണ്.

    മറുപടിഇല്ലാതാക്കൂ
  2. Thavalakalude vamsa nasam ithinu munpum vayichitudu..., enthokeyo kuravukal ullapole....Thavalakalude vamsa nasam ithinu munpum vayichitudu..., enthokeyo kuravukal ullapole....

    മറുപടിഇല്ലാതാക്കൂ
  3. നല്ല ശ്രമം..!
    പോരായ്മകള്‍ താങ്കളുടെ കഴിവിനുമപ്പുറമല്ല..!
    തുടരുക. വീണ്ടും കാണാം..
    ആശംസകളോടെ..പുലരി

    മറുപടിഇല്ലാതാക്കൂ
  4. ആശംസകള്‍..
    തുടര്‍ന്നും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  5. ആശംസകള്‍..
    ശ്രമം തുടരട്ടെ..
    വായിക്കുക..വീണ്ടു വീണ്ടും...

    മറുപടിഇല്ലാതാക്കൂ