Powered By Blogger

Introduction

എല്ലാവര്‍ക്കും ഈ കൊച്ചു ബ്ലോഗിലേക്ക്‌ സ്വാഗതം

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

മധുരമീ പ്രണയം ...

നിനക്കായി മാത്രം ഞാന്‍ തുറന്നിട്ടുവല്ലോ 
എന്‍ മനസ്സിന്റെ പൂന്തോപ്പിന്‍ ജാലകങ്ങള്‍ 
വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ പൂന്തോപ്പില്‍ 
നിനക്കായി മാത്രം ഞാന്‍ കാത്തിരുന്നു .
ഒരു നാള്‍ നീയൊരു ശലഭമായ് വരും 
എന്‍ മനസ്സിന്റെ പൂന്തോപ്പില്‍ മധു നുകരും 

എന്‍ മനസ്സിന്റെ പ്രണയകോണില്‍ 
നീ കൊളുത്തിയ പ്രണയാഗ്നി 
അണയാതെ സൂക്ഷിച്ചു ഞാന്‍ കാലങ്ങളില്‍
പ്രിയേ നിനക്കായി മാത്രം ഞാന്‍ കാത്തിരുന്നു .


വിധിയുടെ ക്രൂരമാം കൊടുംവേനലില്‍ പ്രിയേ 
എരിഞ്ഞു പോയി എന്‍ മനസ്സിന്റെ പൂന്തോപ് 
എന്‍ മനസിന്റെ പൂന്തോപ്പ്‌ 
പറന്നകന്നുവല്ലോ നീ മറ്റൊരു പൂന്തോപ്പില്‍
പൂതേടി മധു നുകരാന്‍ പ്രിയേ മധു നുകരാന്‍
മറന്നുവോ പ്രിയേ നീ നമ്മുടെ പൂക്കാലം
മനസിഇന്റെ പൂന്തോപ്പിന്‍ വര്‍ണ്ണത്തിന്‍ പൂക്കാലം...


ഈറനണിഞ്ഞ വഴിയിലൂടെ നിന്‍ പാദങ്ങള്‍ തേടി ഞാന്‍ അലയവേ
ഒരു ക്ഷണിക നേരത്തില്‍ ഞാനറിഞ്ഞു നിന്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയെന്ന്‍
 വിടരാത്ത മോഹങ്ങള്‍ പൂക്കാത്ത സ്വപ്‌നങ്ങള്‍
എന്‍ മനസിലെ പൂക്കാലം ഇനിയോര്‍മയോ പ്രിയേ ഇനിയോര്‍മയോ..


നീറുന്ന കണ്ണീര്‍ കളത്തില്‍ ഒരു കാര്മേഘാമായവള്‍തന്‍
ഓര്‍മകള്‍ പേമാരിയായ് പെയ്തിറങ്ങവേ ഒലിച്ചു പോയി എന്‍ പ്രണയ സ്വപ്‌നങ്ങള്‍


കാലങ്ങള്‍ മായ്ക്കാത്ത മുറിവുകളുണ്ടോ പ്രിയേ 
കാലങ്ങള്‍ മായ്ക്കാത്ത ഓര്‍മകളുണ്ടോ പ്രിയേ
ഓര്‍മതന്‍ പുസ്തക താളുകള്‍ മറിയുമ്പോള്‍ നിന്‍ 
ഓര്‍മ്മകള്‍ പ്രണയത്തിന്‍ നൊമ്പരങ്ങള്‍
ഒരു പൊന്മയില്‍ പീലിയായി വിളങ്ങിടുന്നു

5 അഭിപ്രായങ്ങൾ:

  1. കൊണ്ട് നടന്നതും നീയെ ചാപ്പാ
    കൊണ്ട് കൊല്ലിച്ചതും നീയെ ചാപ്പാ

    കമന്റില്‍ word verification ഒഴിവാക്കൂ

    മറുപടിഇല്ലാതാക്കൂ
  2. കാലങ്ങള്‍ മായ്ക്കാത്ത മുറിവുകളുണ്ടോ... :)

    മറുപടിഇല്ലാതാക്കൂ
  3. ഓര്‍മ്മകള്‍ പ്രണയത്തിന്‍ നൊമ്പരങ്ങള്‍ ....
    ഇതൊക്കെ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത് തന്നെ. ഒട്ടും പുതുമയില്ല.

    മറുപടിഇല്ലാതാക്കൂ
  4. പ്രണയം എന്ന വാക്ക് കേള്‍ക്കാന്‍ നല്ല രസം അനുഭവിക്കുംപോഴേ അതിന്റെ വേദന മനസ്സിലാകൂ

    മറുപടിഇല്ലാതാക്കൂ