Powered By Blogger

Introduction

എല്ലാവര്‍ക്കും ഈ കൊച്ചു ബ്ലോഗിലേക്ക്‌ സ്വാഗതം

2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

തിരിച്ചു വരവ് ???

ഹാ ....ഒരുപാട്  കാലത്തിനു ശേഷം ,ഒരു മൌനത്തിനു വിരാമമിട്ടു ഞാന് ബ്ലോഗില് സജീവമാകാൻ തീരുമാനിച്ചു .തിരിച്ചു വന്നപ്പോ ഒരുപാട് മാറിപ്പോയിരിക്കുന്നു ബൂലോകം ....എല്ലാത്തിനും ഒരു പുതുമ .എല്ലാമായും വേഗത്തിൽ ഇണങ്ങാൻ പറ്റുമായിരിക്കും .മുൻപ് നിങ്ങളെല്ലാവരും നല്കിയ സഹായങ്ങളും പിന്തുണയും ഞാൻ വീണ്ടും പ്രതീക്ഷിച്ചു കൊള്ളുന്നു .....എന്ന് വിശ്വസ്തതയോടെ ഒരു ഓള്ഡ് blogger ......

2011, നവംബർ 27, ഞായറാഴ്‌ച

നിമിഷങ്ങള്‍ ...

എല്ലാം വളരെ പെട്ടന്നായിരുന്നു .ഒന്ന് കണ്ണുചിമ്മി തുറക്കുന്നതിനുമുന്പേ  എല്ലാം കഴിഞ്ഞിരുന്നു .അവിടെ നിന്നും സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും പ്രതീക്ഷകളുടെയും ചിറകുകള്‍ അറ്റമില്ലാത്ത ആകാശത്തേക്ക് പറക്കുന്നത് കാണാമായിരുന്നു .ഹോ കഴിഞ്ഞു പോയ ആ നിമിഷം എത്ര വേദനാജനകമായിരുന്നു .കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് അവള്‍ സ്വപ്നത്തില്‍ കൂടി ചിന്തിച്ചിട്ടുണ്ടാവില്ല വരാനിരുന്ന ആ വിപത്തിനെ കുറിച്.എന്തെല്ലാം കണക്കുകൂട്ടലുകലായിരിക്കും പിഴച്ചത് ...
              വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറയുന്നത് എത്ര ശരിയാണ് .തൊട്ടടുത് സീബ്രാ ലൈനും ട്രാഫിക് കണ്ട്രോള്‍ സ്വിട്ച്ചും ഉണ്ടായിരുന്നിട്ടു പോലും അതുപയോഗിക്കാതെ സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിനു മുന്നില്‍ കൂടി തന്നെ ആപത്തിലേക് ആ പ്രിയ സഹോദരി എടുത്തു ചാടി !!.ജീവിതം എത്ര ക്ഷണികമാണല്ലേ.. ഒരുപാട് ഭ്രമിപിച് ഒന്നാസ്വദിക്കുന്നതിനു മുന്‍പേ കൈവിട്ടു പോകുന്ന പളുങ്ക് പാത്രമാണ് ജീവിതം...
       അല്ലെങ്കിലും പൊതുവേ നാം മലയാളികള്‍ അങ്ങനെയാണ് .നമുക്കെല്ലാം വേണം എന്നാല്‍ ഒന്നുമൊട്ടും വേണ്ടാതാനും .ഓവര്‍ ബ്രിഡ്ജ് ഉണ്ടെങ്കിലും റെയില്‍ പാളം മുറിച്ചു കടന്നില്ലെങ്കില്‍ നമുക്ക് വല്ലാത്തൊരു അസസ്ത്വതയാണ് ,അതും വണ്ടി വരുന്ന നേരത്ത് തന്നെ വേണം !.പൊതു ടോയ്ലെട്ടുകലുണ്ടെങ്കിലും നമുക്ക് മൂത്രം പോകാന്‍ റോഡരികുകളോ നടപാതകളോ തന്നെ വേണം .തുപ്പരുതെന്ന് പറഞ്ഞാല്‍ തുപ്പി നശിപ്പിചിരിക്കും .പുകവലിക്കരുതെന്ന് പറഞ്ഞാല്‍ വലിചിരിക്കും .ഹെല്‍മറ്റിടാന്‍ പറഞ്ഞാല്‍ നമുക്കൊരു പുച്ച്ചമാണ് ,ഇവനാരെടാ ഇതു പറയാന്‍ നിനക്കൊക്കെ പൈസ പിടിക്കാന്‍ വേണ്ടിയല്ലേ ഈ നിയമം എന്നാ മട്ടിലാണ്‌ കളി .എത്ര വിദ്യഭ്യാസമുള്ളവനും നമ്മുടെ നാട്ടില്‍ കൂതരകളും മറുനാട്ടില്‍ മിസ്റ്റര്‍ പെര്‍ഫെക്ടുമാണു.നാം മല്ലൂസ് ഇങ്ങനെയാണ് എല്ലാം വിപരീതമയെ ചെയ്യൂ .നെഗറ്റീവ് ഇഷ്ടപ്പെടുകയും മറ്റുള്ളവരുടെ വേദനകള്‍ ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നവര്‍
         വിചാരിച്ചു കഴിഞ്ഞാല്‍ നാം നടത്താത്ത ഒന്നുമില്ല .ഉദാഹരണം കള്ളുകുടിയിലെ ഒന്നാം സ്ഥാനം .മത്സരമാല്ലായിരുന്നോ കുടിച്ചു ജയിക്കാന്‍ !!! ഈ ഒത്തൊരുമ നമുക്ക് നമ്മുടെ നാട് നന്നാക്കാനെടുത്തു കൂടെ ...അനീതികള്‍കെതിരെ ശബ്ദമുയര്തിക്കൂടെ ...ശുചിത്വ കേരളം സുന്ദര കേരളം വാക്കിലോതുക്കാതെ നടപ്പിലാക്കിക്കൂടെ ......  

നോട്ട്  : എന്തോന്ന് ഒന്ന് പോടേ....ഇവനാരെടാ ഞങ്ങളെ ഉപദേശിക്കാന്‍ വന്നിരിക്കിന്നു എന്നും പറഞ്ഞു ഞമ്മളെ ആപ്പിലാകുമോ മല്ലൂസ് ............!!!!!!!!!!

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

നഷ്ട സ്വപ്‌നങ്ങള്‍

......മനസിലെ ചില മുറിവുകള്‍ അതിടയ്കിടയ്ക്കെ നീറ്റിക്കൊണ്ടിരിക്കും.മനസ്സിനെ വല്ലാതെ ആട്ടിയുലക്കും .ജീവിതത്തിലെപ്പോഴും നാം ഒന്ന് വിചാരിക്കും അതിനെക്കുറിച് സ്വപ്നം കാണും ,വന്‍ പ്രതീക്ഷകളര്‍പ്പിക്കും ...പക്ഷെ ഒടുവില്‍ നടക്കുന്നത് മറ്റൊന്നും .കാലം അങ്ങനെയാണ് ചിലപ്പോള്‍ നമ്മെ വല്ലാതെ അങ്ങ് സ്നേഹിച്ചു കളയും ചിലപ്പോ ..........
     ജീവിതത്തില്‍ ഏവരും ഇഷ്ടപ്പെടുന്ന കാലമാണ് കോളേജു കാലഘട്ടം .ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ദിവസവും യാത്ര ട്രെയിനിലായിരുന്നു ഞാന്‍ മാത്രമല്ല കൂടെ ചെറിയ ഒരു ഗാങ്ങും ഉണ്ടായിരുന്നുട്ടോ .ഞങ്ങള്‍ രാജന്‍ എന്ന് വിളിക്കുന്ന ബിനോയ്‌ ,ചട്ടുകാലനാണ് പക്ഷെ മനോഹരമായി പാടാനും ഗിട്ടാര്‍വായിക്കാനുമറിയാ.പിന്നെ മായ ഒരു കൊച്ചു സുന്ദരി ..അവളെന്റെ അടുത്താണിരിക്കല്‍.കുട്ടു ,സുട്ടു പഠിപ്പിസ്റ്റുകള്‍ അഥവാ ബുജികള്‍ .കൂട്ടത്തില്‍ കുറച്ചു ഗ്ലാമര്‍കൂടുതലുള്ളത് ഞാനായിരുന്നു (അഹംഭാവം ).ഞങള്‍ അടിച്ചു പൊളിച്ചു തമാശയോക്കെ പറഞ്ഞു ആര്‍ത്തുല്ലസിച്ചായിരുന്നു യാത്ര .മായ അവളോടെനിക്കു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു .അതു  പിന്നെ വളര്‍ന്നു പ്രണയമായി .അവളുടെ ചിരി, കുസൃതിയോടുള്ള നോട്ടം, എന്റെ അടുത്തുള്ള സ്വാതന്ത്രം ഇതൊക്കെ എന്റെയുള്ളിലെ അനുരാഗത്തിന്റെ ആഴം കൂട്ടി .ദിനപ്രതി അത് വളര്‍ന്നു കൊണ്ടേയിരുന്നു .എനിക്കവളോടുള്ള പ്രണയം പരസ്യമായ രഹസ്യമായിരുന്നു ,അവള്കൊഴികെ.
     വര്‍ഷം  രണ്ടു കഴിഞ്ഞു ഇതുവരെ ഞാനെന്റെ പ്രണയം വെളുപ്പെടുത്തിയിട്ടില്ല.എപ്പോള്‍ അതിന്റെ സമയമായി ഇല്ലെങ്കില്‍ അവളെയെനിക്ക് നഷ്ടപ്പെട്ടാലോ ....?കോളേജു ഡേക്ക് തലേന്ന് രാജന്‍ എനിക്കവളുമായി സംസാരിക്കാന്‍ ഒരവസരമുണ്ടാക്കി .ഞാന്‍ അവളെ മെല്ലെ വാതിലിനടുത്തേക്ക് വിളിച്ചു."എന്താടാ ഇത്ര രഹസ്യമായി  പറയാനുള്ളത് "
"അത് മായ ....പിന്നെ "
"നീ ആകെ  അപ്സെട്ടായിരിക്കുന്നല്ലോ 
അത് ...മായ എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു
"ഉം എന്താ ചോദിച്ചോ "
ശരീരത്തിനാകെ ഒരു തരിപ്പ് .എപ്പോളെനിക്ക് ശരീരെത്തിലെ  ഓരോ സ്പന്ദനങ്ങളും വ്യക്തമായി തിരിച്ചറിയാം .നാവ് പൊന്തുന്നില്ല ഒടുവില്‍ ഞാന്‍ വിക്കി വിക്കി അവളോട്‌ ചോദിച്ചു "do u love me?
'
"what what you mean ,whats wrong with you?'
"not joking its really pls tell doyou love me?"
എന്താടാ ഇത് ഞാന്‍ നിന്നെയങ്ങനെ കണ്ടിട്ടേയില്ല .നിന്നെ എന്റെ സ്വന്തം സഹോദരനായിട്ടാണ് ഞാന്‍ കാണുന്നത് ഒരിക്കലും മറ്റൊരു രീതിയില്‍ നിന്നെ ഞാന്‍ കണ്ടിട്ടേയില്ല ..നീ നീ എന്നെയൊന്നു മനസിലാക്ക്...." ഞാനാകെ കാറ്റ് പോയ ബലൂണ് പോലെയായി 
"നീ മറ്റാരെയെങ്കിലും ..."
എസ് ഐ ലവ് രാജന്‍ 
"രാജനോ എന്ത് കണ്ടിട്ടാ നീ ..."
"he is very talented .really talented &he have a beautiful heart"
ഇതും പറഞ്ഞു അവള്‍ അകത്തേക്ക് പോയി.അവളുടെയൊരു വളിച്ച ഇംഗ്ലീഷ് .ഞാനാകെ തകര്‍ന്നു പോയി  .അപ്പോള്‍ രാജന്‍ ഓടി വന്ന്‍ ചോദിച്ചു "എന്തായടാ "എനിക്കങ്ങോട്ട് സകല ദേഷ്യവും വന്നു സാമദ്രോഹി കൂടെ നിന്ന് ചതിചെല്ലടാ  കഴുതേ .....മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നു കേട്ടിട്ടെയുള്ളൂ എപ്പോ അത് അതെനിക്കിട്ടെന്നെ ആയിപ്പോയല്ലോ ദൈവമേ എന്നോട് ഈ ചതി വേണ്ടായിരുന്നു .നിനക്കറിയാമോ അവളില്ലേ ഒരു ഉളുപ്പുമില്ലാതെ ഏത്ര പഴം പൊരിയും ബോണ്ടയുമാ വാങ്ങിക്കഴിച്ചേ .....എന്നിട്ടും .....നേരെ മറിച് അവന്റെ മുഖത്ത് പൊട്ടന് ലോട്ടറിയടിച്ച സന്തോഷം ഞാന്‍ കണ്ടു .ഹും കുരങ്ങന്റെ കൈയില്‍ പൂമലെ കിട്ടിയ പോലെയായിപ്പോയി ഇത് (ആത്മഗതം )
അവനു ബെസ്റ്റ് വിഷസ് പറഞ്ഞു തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ ഒരു ശപദം എടുത്തു "ഇനി മേലാല്‍ ഒരു പെണ്ണിനും ഒന്നും വാങ്ങിക്കൊടുക്കില്ല ഇത് സത്യം സത്യം സത്യം "
വാല്‍ക്കഷ്ണം :ആദ്യം ലവിന്റെ  കാര്യത്തില്‍ തീരുമാനമാക്കിയതിനു ശേഷം മതി കൊടുക്കലുകളൊക്കെ ഇല്ലെങ്കില്‍ ഒരു സുപ്രഭാതത്തില്‍ നമ്മ ഇവളുമാരുടെയൊക്കെ  സഹോദരന്‍ മാരായിപ്പോകുമേ ......

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

പിച്ചും പേയും

ഇളം കാറ്റിന്റെ തലോടലുമേറ്റ് പുഴയുടെ തീരത്ത് ഒരു മീന്കൊത്തിയുടെ എകാഗ്രതയോടുകൂടി ഒരു സാഹിത്യ സൃഷ്ടി നടത്താനായി ഞാനിരുന്നു .മനസ്സില്‍ വ്യക്തവും അവ്യക്തവുമായ പല വിഷയങ്ങളുടെ തന്തുക്കള്‍ അലയടിക്കുകയാണ്‌ .ആകെ ഒരു മൂകത ...എന്താണ് എന്റെ വിഷയം? എങ്ങനെ തുടങ്ങണം ...മനസ്സ് മുഴുവന്‍ ചോദ്യ ചിഹ്നങ്ങള്‍ നിറയുകയാണ്.എന്നാലും ശക്തമായതും അവ്യക്തമയതുമായ ഒരു ബീജം ഉള്ളിലുണ്ട് .പക്ഷെ അതിനെ ഒരു ബീജമാറ്റിമാക്കുന്നതില്‍ ഒരു പക്ഷെ ഞാന്‍ പരാജയപ്പെടുന്നുവോ ?
                     എവിടെയോ ...എങ്ങനെയോ...ഏകാന്തതയുടെ ഉള്‍ മരത്തണലില്‍ നിന്നും എന്‍ മനസ്സ് ഒരു വ്യക്തമായ സാഹിത്യ ബീജത്തെ തേടി  അലയുവാനരംഭിച്ചു .അത് അപ്പുക്കിളിയുറെയും രമണന്റെയും പരീക്കുട്ടിയുടെയും മുന്നിലൂടെ ഒഴുകി ....ഇല്ല ഒന്നുമില്ല ഭൂമിയുടെ വറചട്ടിയില്‍ നിസ്സഹായനായി തളര്ന്നിരിക്കവേ ഒരു പിന്‍വിളി എനിക്കനുഭവപ്പെട്ടു ...അത്...അത് വെറും വിളിയല്ല .സ്നേഹത്താല്‍ ,വാത്സല്യത്താല്‍ നിറഞ്ഞ ഒരു വിളി ."മോനെ ..നീ ക്ഷീനിച്ചുവല്ലേ " ഞാന്‍ തിരിഞ്ഞു നോക്കി .അമ്മ...അമ്മ ഇവിടെ ?.അമ്മ എനിക്ക് ആശ്വാസമായി .അമ്മയുടെ ശബ്ദത്തില്‍ ഒരു ഇടര്‍ച്ച ..വാക്കുകള്‍ക്കു പഴയ ശക്തിയില്ല .ആകെ മെലിഞ്ഞുണങ്ങി ഒരു തളര്‍ന്നു തകര്‍ന്ന ,എന്നാല്‍ സ്നേഹത്തിന്റെ നിറകുടമായ മനസ്സുമായി അമ്മ എന്റെ മുന്നില്‍ .
"എന്റെ പൊന്നുമോനെ നീ അകെ തളര്‍ന്നിരിക്കുന്നു ..എവിടെയാ ഞാനിപ്പോ നിനക്ക് വിശ്രമിക്കനോരിടം തര്യ ,നിനക്ക് വിശ്രമിക്കാന്‍ ഒരു തണല്‍ പോലുമില്ലല്ലോ ഇവിടെ ..."
"അമ്മ കരയുകയാണോ "
"അല്ല മോനെ നിന്റെ അവസ്ഥ അതെനിക്ക് കണ്ടിരിക്കുവാനാവുന്നില്ലെനിക്ക് "
"സാരമില്ല അമ്മാ എന്നെയോര്‍ത്ത് അമ്മയിങ്ങനെ വിഷമിക്കരുത്"
"അതെങ്ങനെ കഴിയും മോനെ മക്കളുടെ സംരക്ഷണം ഒരമ്മയുടെ കടമയല്ലേ ..പക്ഷെ  അത് നിങ്ങള്‍ തന്നെ വേണ്ടാന്നു വെച്ചലാണ് എനിക്ക് വിഷമം.കുറച്ചു കാലം കൂടിയേ എനിക്കിനി ആയുസ്സുള്ളൂ .നീ കാണുന്നില്ലേ എന്റെയീ അവസ്ഥ ...എന്റെ നാഡീ ഞരമ്പുകളെല്ലാം വറ്റി വരണ്ടു തുടങ്ങിയിരിക്കുന്നു ...നിനക്ക് തരാന്‍ ഒരു തുള്ളി മുലപ്പാലുപോലും എനിക്ക് തരാനില്ല്ല മകനെ...ഹരിത വര്‍ണ്ണം ചാലിച്ചെഴുതിയ എന്‍ മേനിയിന്നു കുപ്പകളും വേസ്റ്റുകള്മാല് പൂരിതമായിരിക്കുന്നു .ഞാന്‍ ആര്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത് ,എന്റെ മക്കള്‍ക്ക്‌ വേണ്ടിയാണു .അവരുടെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി  എന്തു സഹിക്കാനും ഞാന്‍ തയ്യാറാണ് .പക്ഷെ ...പക്ഷെ ...നിങ്ങള്‍ എന്നില്‍ നിന്നും വല്ലാതെ അകന്നു പോയിരിക്കുന്നു .ഈ അമ്മയെ നിങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു ,എന്നെ വല്ലാതെ കഷ്ടപ്പെടുത്തുന്നു ..ഒറ്റപ്പെടുത്തുന്നു പക്ഷെ അതിലൊന്നും എനിക്ക് ഒരു വിഷമമില്ല .എന്നാല്‍ ഏതൊരു അമ്മയ്ക്കും താങ്ങാനാവാത്ത ഒരു കാര്യമാണ് മക്കള്‍ പോരടി.ഇതൊരു  അമ്മയുടെയും ആഗ്രഹം ഒരുമയോടു സന്തോഷതോടും കൂടി തന്റെ മക്കള്‍ നില്‍ക്കനമെന്നുല്ലതാണ് .എന്നാല്‍ നിങ്ങള്‍ ചെയ്യുന്നതെന്താണ് ?പരസ്പ്പരം വെട്ടിയും കുത്തിയും ജീവിക്കുന്നു,മരിക്കുന്നു.അതും കൂടാതെ മിണ്ടാപ്രാണികലായ സ്വന്തം സഹോദരങ്ങളെ യാതൊരു ദയ ദക്ഷിന്യവുമില്ലാതെ കൊന്നു കൊല വിളിക്കുന്നു .നിങ്ങള്‍ക്കെങ്ങനെ ഇതിനു കഴിയുന്നു ?പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത നീചന്മാരും ക്രൂരന്മാരും സ്വാര്‍ത്ഥന്‍മാരുമായി നിങ്ങള്‍ മാറുന്നു.സ്വന്തം സഹോദരങ്ങളെ കൊല്ലുക ച്ചെ നിങ്ങള്‍ എത്രമാത്രം അധപതിച്ചുപോയിരിക്കുന്നു ഓര്‍ത്തോ എങ്ങനെ പോയാല്‍ എല്ലാം അവസാനിക്കാന്‍ അധികനാളില്ല"
 അമ്മയുടെ മുഖം ചുവന്നു തുടുത്തു കണ്ണുകളില്‍ അഗ്നി ആളിക്കത്തി ശക്തമായ കാറ്റും മഴയും ഇടിയും ഉണ്ടായി ഭൂമി പിളര്‍ന്നു തുടങ്ങി വന്‍ നഗരങ്ങള്‍ കടല്‍ വിഴുങ്ങി സൌധങ്ങള്‍ തകര്‍ന്നിടിഞ്ഞു പ്രാണരക്ഷാര്‍ത്ഥം മനുഷ്യര്‍ പായുന്നു.....നോ ...നോ...എനിക്കിത് താങ്ങാന്‍ കഴിയുന്നില്ല അമ്മയുടെ രൌദ്ര ഭാവം ലോകനാശത്തിലെക്ക് എനിക്കാ മുഖത്തേക്ക് നോക്കാന്‍ കൂടിയവുന്നില്ല ....ഒടുവില്‍ സര്‍വ്വ ശക്തിയുമെടുത്ത് ഞാന്‍ ഓടിച്ചെന്നു ഞാന്‍ ആ കാല്ക്കളില്‍ വീണു പൊട്ടിക്കരഞ്ഞു മാപ്പ്പിരന്നു ...അരുതേ ...അരുതേ ....അമ്മെ മക്കള്‍ മരിച്ചു വീഴുന്നത് കണ്ടില്ലേ സര്‍വ്വം ക്ഷമിക്കുന്ന കോടതിയല്ലേ അമ്മ ..മാപ്പ് തരൂ അമ്മെ മാപ്പ് തരൂ ഞങ്ങളോട് ക്ഷമിക്കൂ         
          ചുടു  കണ്ണീര്‍ എന്റെ ദേഹത്ത് ഉറ്റി വീണു .എല്ലാം ശാന്തതയിലേക്ക് ...ഒരു വാടിയ പൂ പോല്‍ അമ്മ എന്റെ മടിയിലേക്ക്‌ വീണു .അമ്മ നമ്മോട് ക്ഷമിച്ചിരിക്കുന്നു. കരഞ്ഞു തളര്‍ന്നിരിക്കുന്നു അമ്മ "എന്തിനാ മക്കളെ എന്നെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നെ ,എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല പക്ഷെ മക്കള്‍ വഴിതെറ്റി പോകുമ്പോള്‍ ഈ അമ്മയെന്തു ചെയ്യും നിങ്ങള്‍ നിങ്ങളുടെ കടമകള്‍ മറക്കുമ്പോള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ ഒരോര്‍മ പെടുത്തലായി വീണ്ടും ......"അമ്മ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു നിങ്ങള്‍ വിചാരിച്ചാല്‍ ഈ ലോകത്തെ മാറ്റാന്‍ കഴിയും .ആയുധങ്ങള്‍ എടുത്തു പോരാടുന്ന ഈ ലോകത്തില്‍ നിങ്ങള്‍ അക്ഷരങ്ങളുപയോഗിച്ചു പോരാടണം .ആയുധങ്ങലെക്കള്‍ മൂര്‍ച്ചയുണ്ട്‌ അക്ഷരങ്ങള്‍ക്ക് .  അക്ഷരങ്ങള്‍ക്ക് അഗ്നി പകരൂ .ലോക ശുദ്ധിക്കായ്‌ മനസ്സില്‍ ചാരമിട്ടു മൂടിവെച്ച ആ കനല്‍ പുരത്തെടുകൂ...നല്ലൊരു നാളെക്കായ്‌ പോരാടൂ മക്കളെ ....

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

പേക്രോം.... പേക്രോം..

മഴ തകര്‍ത്തുപെയ്യുകയാണ് .ഉമ്മറത്തിരുന്നു മഴ ആസ്വദിക്കുന്നതിനിടയില്‍  ചുറ്റും ഉള്ള ഒന്നും അറിഞ്ഞില്ല . ഒരു ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത് . മഴയുടെ കൂട്ടുകാരന്‍എന്റെ തൊട്ടുമുന്നിലിരിക്കുകയാണ്.പേക്രോം.... പേക്രോം...അത് കരഞ്ഞു .അപ്പോള്‍ മഴ ഒന്നുകൂടെ ശക്തമായി എന്ന് തോന്നി .എന്നോടെന്തോ പറയുന്നത്പോലെ തോന്നി .അതിന്റെ മുഖത്ത്‌ ഒരു ദയനീയഭാവം നിഴലിക്കുന്നുണ്ടായിരുന്നു .വരാന്തയില്‍  വീഴുന്ന മഴത്തുള്ളികള്‍ക്കൊപ്പം അതിന്റെ കണ്ണീരുമുണ്ടെന്നു ഞാന്‍ സംശയിച്ചു .
                       ഒരുപക്ഷെ അത് തന്റെ ഭൂതകാലത്തെ കുറിച്ചു പറയുകയായിരിക്കും .വയലും തോടും ,മലകളും നിറഞ്ഞ ആ കാലത്തെ കുറിച്ച്  . താനും കൂട്ടുകാരും കര്‍ക്കിടക മഴയില്‍ തിമിര്‍ത്ത് ,വയലുകളില്‍ മുങ്ങാം കുഴിയിട്ടതിനെ ,അന്നൊക്കെ അവര്‍ നമ്മുടെ ഉറ്റ തോഴന്മാരായിരുന്നു .എന്നാലിന്നോ ? ലാബുകളില്‍ പഠന വിധേയമായ് പാതി ജീവനാക്കി കീറി മുറിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ അതിനു കാരണക്കാരായ സ്വാര്‍ത്ഥരായ മനുഷ്യരെ  കുറിച്ചോ മറ്റോ ..
                        ഇന്ന് നമുക്ക് ചുറ്റുമുള്ള സൗകര്യങ്ങള്‍ സൃഷ്ട്ടിക്കുന്ന വിപത്തുകള്‍ എന്നെ ഓര്‍മിപ്പിക്കുന്നത്‌ പോലെ അത് വീണ്ടും കരയുകയാണ് പ്രതികരിക്കാനാവാതെ  ക്രൂരപീഡനങ്ങളുടെ സാക്ഷിയായി കഴിയുന്നവര്‍ ....വിദേശങ്ങളിലേക്ക് കയറ്റപ്പെടുന്നവര്‍ .ക്രൂരതയുടെ നിഴലില്‍ ..വംശ ഭീഷണിയില്‍ ഇന്നും തേങ്ങുകയാണ് അതിജീവനത്തിനായി ,
പേക്രോം.... പേക്രോം..