Powered By Blogger

Introduction

എല്ലാവര്‍ക്കും ഈ കൊച്ചു ബ്ലോഗിലേക്ക്‌ സ്വാഗതം

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

പിച്ചും പേയും

ഇളം കാറ്റിന്റെ തലോടലുമേറ്റ് പുഴയുടെ തീരത്ത് ഒരു മീന്കൊത്തിയുടെ എകാഗ്രതയോടുകൂടി ഒരു സാഹിത്യ സൃഷ്ടി നടത്താനായി ഞാനിരുന്നു .മനസ്സില്‍ വ്യക്തവും അവ്യക്തവുമായ പല വിഷയങ്ങളുടെ തന്തുക്കള്‍ അലയടിക്കുകയാണ്‌ .ആകെ ഒരു മൂകത ...എന്താണ് എന്റെ വിഷയം? എങ്ങനെ തുടങ്ങണം ...മനസ്സ് മുഴുവന്‍ ചോദ്യ ചിഹ്നങ്ങള്‍ നിറയുകയാണ്.എന്നാലും ശക്തമായതും അവ്യക്തമയതുമായ ഒരു ബീജം ഉള്ളിലുണ്ട് .പക്ഷെ അതിനെ ഒരു ബീജമാറ്റിമാക്കുന്നതില്‍ ഒരു പക്ഷെ ഞാന്‍ പരാജയപ്പെടുന്നുവോ ?
                     എവിടെയോ ...എങ്ങനെയോ...ഏകാന്തതയുടെ ഉള്‍ മരത്തണലില്‍ നിന്നും എന്‍ മനസ്സ് ഒരു വ്യക്തമായ സാഹിത്യ ബീജത്തെ തേടി  അലയുവാനരംഭിച്ചു .അത് അപ്പുക്കിളിയുറെയും രമണന്റെയും പരീക്കുട്ടിയുടെയും മുന്നിലൂടെ ഒഴുകി ....ഇല്ല ഒന്നുമില്ല ഭൂമിയുടെ വറചട്ടിയില്‍ നിസ്സഹായനായി തളര്ന്നിരിക്കവേ ഒരു പിന്‍വിളി എനിക്കനുഭവപ്പെട്ടു ...അത്...അത് വെറും വിളിയല്ല .സ്നേഹത്താല്‍ ,വാത്സല്യത്താല്‍ നിറഞ്ഞ ഒരു വിളി ."മോനെ ..നീ ക്ഷീനിച്ചുവല്ലേ " ഞാന്‍ തിരിഞ്ഞു നോക്കി .അമ്മ...അമ്മ ഇവിടെ ?.അമ്മ എനിക്ക് ആശ്വാസമായി .അമ്മയുടെ ശബ്ദത്തില്‍ ഒരു ഇടര്‍ച്ച ..വാക്കുകള്‍ക്കു പഴയ ശക്തിയില്ല .ആകെ മെലിഞ്ഞുണങ്ങി ഒരു തളര്‍ന്നു തകര്‍ന്ന ,എന്നാല്‍ സ്നേഹത്തിന്റെ നിറകുടമായ മനസ്സുമായി അമ്മ എന്റെ മുന്നില്‍ .
"എന്റെ പൊന്നുമോനെ നീ അകെ തളര്‍ന്നിരിക്കുന്നു ..എവിടെയാ ഞാനിപ്പോ നിനക്ക് വിശ്രമിക്കനോരിടം തര്യ ,നിനക്ക് വിശ്രമിക്കാന്‍ ഒരു തണല്‍ പോലുമില്ലല്ലോ ഇവിടെ ..."
"അമ്മ കരയുകയാണോ "
"അല്ല മോനെ നിന്റെ അവസ്ഥ അതെനിക്ക് കണ്ടിരിക്കുവാനാവുന്നില്ലെനിക്ക് "
"സാരമില്ല അമ്മാ എന്നെയോര്‍ത്ത് അമ്മയിങ്ങനെ വിഷമിക്കരുത്"
"അതെങ്ങനെ കഴിയും മോനെ മക്കളുടെ സംരക്ഷണം ഒരമ്മയുടെ കടമയല്ലേ ..പക്ഷെ  അത് നിങ്ങള്‍ തന്നെ വേണ്ടാന്നു വെച്ചലാണ് എനിക്ക് വിഷമം.കുറച്ചു കാലം കൂടിയേ എനിക്കിനി ആയുസ്സുള്ളൂ .നീ കാണുന്നില്ലേ എന്റെയീ അവസ്ഥ ...എന്റെ നാഡീ ഞരമ്പുകളെല്ലാം വറ്റി വരണ്ടു തുടങ്ങിയിരിക്കുന്നു ...നിനക്ക് തരാന്‍ ഒരു തുള്ളി മുലപ്പാലുപോലും എനിക്ക് തരാനില്ല്ല മകനെ...ഹരിത വര്‍ണ്ണം ചാലിച്ചെഴുതിയ എന്‍ മേനിയിന്നു കുപ്പകളും വേസ്റ്റുകള്മാല് പൂരിതമായിരിക്കുന്നു .ഞാന്‍ ആര്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത് ,എന്റെ മക്കള്‍ക്ക്‌ വേണ്ടിയാണു .അവരുടെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി  എന്തു സഹിക്കാനും ഞാന്‍ തയ്യാറാണ് .പക്ഷെ ...പക്ഷെ ...നിങ്ങള്‍ എന്നില്‍ നിന്നും വല്ലാതെ അകന്നു പോയിരിക്കുന്നു .ഈ അമ്മയെ നിങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു ,എന്നെ വല്ലാതെ കഷ്ടപ്പെടുത്തുന്നു ..ഒറ്റപ്പെടുത്തുന്നു പക്ഷെ അതിലൊന്നും എനിക്ക് ഒരു വിഷമമില്ല .എന്നാല്‍ ഏതൊരു അമ്മയ്ക്കും താങ്ങാനാവാത്ത ഒരു കാര്യമാണ് മക്കള്‍ പോരടി.ഇതൊരു  അമ്മയുടെയും ആഗ്രഹം ഒരുമയോടു സന്തോഷതോടും കൂടി തന്റെ മക്കള്‍ നില്‍ക്കനമെന്നുല്ലതാണ് .എന്നാല്‍ നിങ്ങള്‍ ചെയ്യുന്നതെന്താണ് ?പരസ്പ്പരം വെട്ടിയും കുത്തിയും ജീവിക്കുന്നു,മരിക്കുന്നു.അതും കൂടാതെ മിണ്ടാപ്രാണികലായ സ്വന്തം സഹോദരങ്ങളെ യാതൊരു ദയ ദക്ഷിന്യവുമില്ലാതെ കൊന്നു കൊല വിളിക്കുന്നു .നിങ്ങള്‍ക്കെങ്ങനെ ഇതിനു കഴിയുന്നു ?പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത നീചന്മാരും ക്രൂരന്മാരും സ്വാര്‍ത്ഥന്‍മാരുമായി നിങ്ങള്‍ മാറുന്നു.സ്വന്തം സഹോദരങ്ങളെ കൊല്ലുക ച്ചെ നിങ്ങള്‍ എത്രമാത്രം അധപതിച്ചുപോയിരിക്കുന്നു ഓര്‍ത്തോ എങ്ങനെ പോയാല്‍ എല്ലാം അവസാനിക്കാന്‍ അധികനാളില്ല"
 അമ്മയുടെ മുഖം ചുവന്നു തുടുത്തു കണ്ണുകളില്‍ അഗ്നി ആളിക്കത്തി ശക്തമായ കാറ്റും മഴയും ഇടിയും ഉണ്ടായി ഭൂമി പിളര്‍ന്നു തുടങ്ങി വന്‍ നഗരങ്ങള്‍ കടല്‍ വിഴുങ്ങി സൌധങ്ങള്‍ തകര്‍ന്നിടിഞ്ഞു പ്രാണരക്ഷാര്‍ത്ഥം മനുഷ്യര്‍ പായുന്നു.....നോ ...നോ...എനിക്കിത് താങ്ങാന്‍ കഴിയുന്നില്ല അമ്മയുടെ രൌദ്ര ഭാവം ലോകനാശത്തിലെക്ക് എനിക്കാ മുഖത്തേക്ക് നോക്കാന്‍ കൂടിയവുന്നില്ല ....ഒടുവില്‍ സര്‍വ്വ ശക്തിയുമെടുത്ത് ഞാന്‍ ഓടിച്ചെന്നു ഞാന്‍ ആ കാല്ക്കളില്‍ വീണു പൊട്ടിക്കരഞ്ഞു മാപ്പ്പിരന്നു ...അരുതേ ...അരുതേ ....അമ്മെ മക്കള്‍ മരിച്ചു വീഴുന്നത് കണ്ടില്ലേ സര്‍വ്വം ക്ഷമിക്കുന്ന കോടതിയല്ലേ അമ്മ ..മാപ്പ് തരൂ അമ്മെ മാപ്പ് തരൂ ഞങ്ങളോട് ക്ഷമിക്കൂ         
          ചുടു  കണ്ണീര്‍ എന്റെ ദേഹത്ത് ഉറ്റി വീണു .എല്ലാം ശാന്തതയിലേക്ക് ...ഒരു വാടിയ പൂ പോല്‍ അമ്മ എന്റെ മടിയിലേക്ക്‌ വീണു .അമ്മ നമ്മോട് ക്ഷമിച്ചിരിക്കുന്നു. കരഞ്ഞു തളര്‍ന്നിരിക്കുന്നു അമ്മ "എന്തിനാ മക്കളെ എന്നെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നെ ,എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല പക്ഷെ മക്കള്‍ വഴിതെറ്റി പോകുമ്പോള്‍ ഈ അമ്മയെന്തു ചെയ്യും നിങ്ങള്‍ നിങ്ങളുടെ കടമകള്‍ മറക്കുമ്പോള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ ഒരോര്‍മ പെടുത്തലായി വീണ്ടും ......"അമ്മ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു നിങ്ങള്‍ വിചാരിച്ചാല്‍ ഈ ലോകത്തെ മാറ്റാന്‍ കഴിയും .ആയുധങ്ങള്‍ എടുത്തു പോരാടുന്ന ഈ ലോകത്തില്‍ നിങ്ങള്‍ അക്ഷരങ്ങളുപയോഗിച്ചു പോരാടണം .ആയുധങ്ങലെക്കള്‍ മൂര്‍ച്ചയുണ്ട്‌ അക്ഷരങ്ങള്‍ക്ക് .  അക്ഷരങ്ങള്‍ക്ക് അഗ്നി പകരൂ .ലോക ശുദ്ധിക്കായ്‌ മനസ്സില്‍ ചാരമിട്ടു മൂടിവെച്ച ആ കനല്‍ പുരത്തെടുകൂ...നല്ലൊരു നാളെക്കായ്‌ പോരാടൂ മക്കളെ ....

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

പേക്രോം.... പേക്രോം..

മഴ തകര്‍ത്തുപെയ്യുകയാണ് .ഉമ്മറത്തിരുന്നു മഴ ആസ്വദിക്കുന്നതിനിടയില്‍  ചുറ്റും ഉള്ള ഒന്നും അറിഞ്ഞില്ല . ഒരു ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത് . മഴയുടെ കൂട്ടുകാരന്‍എന്റെ തൊട്ടുമുന്നിലിരിക്കുകയാണ്.പേക്രോം.... പേക്രോം...അത് കരഞ്ഞു .അപ്പോള്‍ മഴ ഒന്നുകൂടെ ശക്തമായി എന്ന് തോന്നി .എന്നോടെന്തോ പറയുന്നത്പോലെ തോന്നി .അതിന്റെ മുഖത്ത്‌ ഒരു ദയനീയഭാവം നിഴലിക്കുന്നുണ്ടായിരുന്നു .വരാന്തയില്‍  വീഴുന്ന മഴത്തുള്ളികള്‍ക്കൊപ്പം അതിന്റെ കണ്ണീരുമുണ്ടെന്നു ഞാന്‍ സംശയിച്ചു .
                       ഒരുപക്ഷെ അത് തന്റെ ഭൂതകാലത്തെ കുറിച്ചു പറയുകയായിരിക്കും .വയലും തോടും ,മലകളും നിറഞ്ഞ ആ കാലത്തെ കുറിച്ച്  . താനും കൂട്ടുകാരും കര്‍ക്കിടക മഴയില്‍ തിമിര്‍ത്ത് ,വയലുകളില്‍ മുങ്ങാം കുഴിയിട്ടതിനെ ,അന്നൊക്കെ അവര്‍ നമ്മുടെ ഉറ്റ തോഴന്മാരായിരുന്നു .എന്നാലിന്നോ ? ലാബുകളില്‍ പഠന വിധേയമായ് പാതി ജീവനാക്കി കീറി മുറിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ അതിനു കാരണക്കാരായ സ്വാര്‍ത്ഥരായ മനുഷ്യരെ  കുറിച്ചോ മറ്റോ ..
                        ഇന്ന് നമുക്ക് ചുറ്റുമുള്ള സൗകര്യങ്ങള്‍ സൃഷ്ട്ടിക്കുന്ന വിപത്തുകള്‍ എന്നെ ഓര്‍മിപ്പിക്കുന്നത്‌ പോലെ അത് വീണ്ടും കരയുകയാണ് പ്രതികരിക്കാനാവാതെ  ക്രൂരപീഡനങ്ങളുടെ സാക്ഷിയായി കഴിയുന്നവര്‍ ....വിദേശങ്ങളിലേക്ക് കയറ്റപ്പെടുന്നവര്‍ .ക്രൂരതയുടെ നിഴലില്‍ ..വംശ ഭീഷണിയില്‍ ഇന്നും തേങ്ങുകയാണ് അതിജീവനത്തിനായി ,
പേക്രോം.... പേക്രോം..

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

മധുരമീ പ്രണയം ...

നിനക്കായി മാത്രം ഞാന്‍ തുറന്നിട്ടുവല്ലോ 
എന്‍ മനസ്സിന്റെ പൂന്തോപ്പിന്‍ ജാലകങ്ങള്‍ 
വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ പൂന്തോപ്പില്‍ 
നിനക്കായി മാത്രം ഞാന്‍ കാത്തിരുന്നു .
ഒരു നാള്‍ നീയൊരു ശലഭമായ് വരും 
എന്‍ മനസ്സിന്റെ പൂന്തോപ്പില്‍ മധു നുകരും 

എന്‍ മനസ്സിന്റെ പ്രണയകോണില്‍ 
നീ കൊളുത്തിയ പ്രണയാഗ്നി 
അണയാതെ സൂക്ഷിച്ചു ഞാന്‍ കാലങ്ങളില്‍
പ്രിയേ നിനക്കായി മാത്രം ഞാന്‍ കാത്തിരുന്നു .


വിധിയുടെ ക്രൂരമാം കൊടുംവേനലില്‍ പ്രിയേ 
എരിഞ്ഞു പോയി എന്‍ മനസ്സിന്റെ പൂന്തോപ് 
എന്‍ മനസിന്റെ പൂന്തോപ്പ്‌ 
പറന്നകന്നുവല്ലോ നീ മറ്റൊരു പൂന്തോപ്പില്‍
പൂതേടി മധു നുകരാന്‍ പ്രിയേ മധു നുകരാന്‍
മറന്നുവോ പ്രിയേ നീ നമ്മുടെ പൂക്കാലം
മനസിഇന്റെ പൂന്തോപ്പിന്‍ വര്‍ണ്ണത്തിന്‍ പൂക്കാലം...


ഈറനണിഞ്ഞ വഴിയിലൂടെ നിന്‍ പാദങ്ങള്‍ തേടി ഞാന്‍ അലയവേ
ഒരു ക്ഷണിക നേരത്തില്‍ ഞാനറിഞ്ഞു നിന്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയെന്ന്‍
 വിടരാത്ത മോഹങ്ങള്‍ പൂക്കാത്ത സ്വപ്‌നങ്ങള്‍
എന്‍ മനസിലെ പൂക്കാലം ഇനിയോര്‍മയോ പ്രിയേ ഇനിയോര്‍മയോ..


നീറുന്ന കണ്ണീര്‍ കളത്തില്‍ ഒരു കാര്മേഘാമായവള്‍തന്‍
ഓര്‍മകള്‍ പേമാരിയായ് പെയ്തിറങ്ങവേ ഒലിച്ചു പോയി എന്‍ പ്രണയ സ്വപ്‌നങ്ങള്‍


കാലങ്ങള്‍ മായ്ക്കാത്ത മുറിവുകളുണ്ടോ പ്രിയേ 
കാലങ്ങള്‍ മായ്ക്കാത്ത ഓര്‍മകളുണ്ടോ പ്രിയേ
ഓര്‍മതന്‍ പുസ്തക താളുകള്‍ മറിയുമ്പോള്‍ നിന്‍ 
ഓര്‍മ്മകള്‍ പ്രണയത്തിന്‍ നൊമ്പരങ്ങള്‍
ഒരു പൊന്മയില്‍ പീലിയായി വിളങ്ങിടുന്നു

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

KRA ഓണപൂക്കള മത്സരം



മല്ലൂര്‍ പൂക്കളം

മല്ലൂര്‍ പൂക്കളം

മല്ലൂര്‍ പൂക്കളം ഒന്നാം സ്ഥാനം

ഭാനു പൂക്കളം  രണ്ടാം സ്ഥാനം


PAARTICIPANT

PARTICIPANT


PAARTICIPANT

രവീന്ദ്രന്‍ പൂക്കളം മൂന്നാം സ്ഥാനം 
ഓണ വിഭവങ്ങള്‍ 

PAARTICIPANT

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

അച്ഛന്മാര്‍ നികൃഷ്ട ജീവികളോ?

 അന്ന് മുതല്‍ അവള്‍ അച്ഛനെ സസൂഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി .അന്നേവരെ കാണാത്ത കുഴപ്പങ്ങള്‍ അവള്‍ക്കു അയാളില്‍ തോന്നിത്തുടങ്ങി .അവളുടെ സംശയങ്ങള്‍ കൂടിക്കൂടി വന്നു .ഒരു ദിവസം വൈകുന്നേരം അയാള്‍ മകളെ വിളിച്ചു തോളില്‍ കൈയ്യിട്ടു ചില കാര്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങവേ ,പെട്ടന്നവള്‍ കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു"ദേഹത്ത് തൊട്ടുള്ള വര്‍ത്തമാനമൊന്നും വേണ്ട അതെനിക്കിഷ്ടമല്ല" സ്നേഹ സമ്പന്നനായ ആ അച്ഛന്‍ ഞെട്ടിതരിച്ചു പോയി .തകര്‍ന്ന മനസുമായി അയാള്‍ ഉമ്മറപ്പടിയിലിരുന്നു . കുറച്ചു നേരത്തെ മൌനത്തിനു ശേഷം അയാള്‍ പറഞ്ഞു "ക്ഷമിക് മോളെ ഈ അച്ഛനോട് നീ ക്ഷമിക്ക് നീ വലുതായ വിവരം അച്ഛനോര്ത്തില്ല,ഒരച്ചനെന്നും മക്കള്‍ ചെറിയ കുട്ടികള്‍ തന്നെയാ പക്ഷെ ...മറന്നു പോയി ഞാന്‍ ..."അയാളുടെ വാക്കുകള്‍ ഇടറി കണ്ണുകളില്‍ നിന്നും ചുടു അശ്രുക്കള്‍ ഒഴുകി ...
           മാറുന്ന സമൂഹം ,സ്വന്തം അച്ഛനെ പോലും വിശ്വസിക്കാന്‍  എന്ന് പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ല .സ്നേഹ  സമ്പന്നമായ ഒരു കുടുംബം നശിച്ചത് മാധ്യമങ്ങളുടെ കൊട്ടിഖോഷങ്ങള്‍ കൊണ്ടാണ് .എല്ലാ അച്ഛന്‍മാരും കമഭ്രാന്തന്മാരാണോ ? മക്കളെ അവര്‍ അങ്ങനെയാണോ നോക്കിക്കാണുന്നത് ? ആണെന്ന് തോന്നും മാധ്യമങ്ങള്‍ വീക്ഷിക്കുമ്പോള്‍ . കേവലം രണ്ടോ മൂന്നോ ഇത്തരം സംഭവങ്ങളെ കൊട്ടിഘോഷിച് പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ പൊടിപ്പും തൊങ്ങലും വച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ തകരുന്നത് ദൃഡമായ ,പവിത്രമാര്‍ന്ന സ്നേഹബന്ധങ്ങളാണ് .കേരളത്തിലെ സകല അച്ഛന്മാരും കമഭ്രാന്തന്മാരനെന്ന ധാരണ ഇവര്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ വരുത്തുന്നു .അതിനാല്‍ തന്നെ ഇന്ന് പല പെണ്‍കുട്ടികളും പേടിച് സ്വന്തം  അച്ഛനെ  കാണാന്‍ പോയിട്ട് അടുത്തുകൂടി വരെ വരുന്നില്ല .അച്ഛന്മാരെന്താ നികൃഷ്ട ജീവികളാണോ ? വെറും കച്ചവടക്കന്നുകളുമായി ഇറങ്ങുന്ന ഇവരോട് അച്ഛന്‍ -മകള്‍ തീവ്ര ബന്ധത്തിന്റെ കാര്യം പറഞ്ഞിട്ടെന്തു കാര്യം! കഴുകാനായി അവര്‍ സ്നേഹബന്ധങ്ങളെ കൊത്തി കീറുകയാണ്‌.
                 ഇത്രയേറെ നല്ല കാര്യങ്ങള്‍ എവിടെ നടക്കുന്നു .അവയൊന്നും പ്രധാനമായി റിപ്പോര്‍ട്ട് ചെയ്യാതെ വെറും നെഗറ്റീവ് ആയ വാര്‍ത്തകള്ക്കെന്തിനനിവര്‍ ഇത്ര പ്രാധാന്യം കൊടുക്കുന്നത് ?
സ്വന്തം നേട്ടങ്ങള്‍ക്ക്‌ വേണ്ടിയോ? അപ്പോള്‍ സമൂഹ സേവനമല്ലെ ഇവരുടെ ലക്‌ഷ്യം ?അത് വെറും  മറ മാത്രം അല്ലെ !പത്രങ്ങളിലും ടിവി സീരിയലുകളിലും കാണുന്നപോലെയാണോ നമ്മുടെ ജീവിതം ? അമ്മായി അമ്മ മരുമകള്‍ക്ക് വിഷം കൊടുക്കുന്നു,അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു ,ഒരു ഭാഗത്ത്‌ കുടുംബത്തിലെല്ലാര്‍ക്കുക്കും അവിഹിത ബന്ധം ഇതൊക്കെയാണ് ഇന്ന് സീരിയലുകളില്‍ .ഇങ്ങനെയാണ് നമ്മുടെസമൂഹം എന്ന് നിങ്ങള്ക്ക് തോന്നുനുണ്ടോ? 5 -10 % വിഭാഗം അങ്ങേനെയയിക്കൊട എന്നില്ല . എന്ന് വിചാരിച് മുഴുവന്‍ സമൂഹത്തെയും താറടിച്ചു കാണിക്കണോ? 
                    പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹത്തിലാണല്ലോ ജീവിക്കേണ്ടി വന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജയും മാനക്കേടും കൊണ്ട് തലയുയാര്‍ത്താന്‍ കഴിയുന്നില്ലെനിക്ക് .ഒരു കൂട്ടം കുത്തക മുതലാളി മാരുടെ വെറും അടിമകളായി ചുരുങ്ങിപ്പോകുന്നു നമ്മുടെ ജീവിതം.തെളിക്കുന്ന വഴിയെ നടക്കുക എന്നത് മാത്രമായി മാറി നമ്മുടെ കര്‍ത്തവ്യം .ഹാ കഷ്ടം...ഹാ കഷ്ടം...കളിയുഗവിളയാട്ടം

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

തണുപ്പ്‌

      നല്ല തണുപ്പുള്ള രാത്രി ,ജോ തന്റെ വീടിലേക്ക്‌ വിറകുമായി വരികയായിരുന്നു.അപ്പോഴാണവന്‍ ആ കാഴ്ച കണ്ടത് ഒരു മനുഷ്യന്‍ തണുത്തു വിറങ്ങലിച്ചു വഴിയരികില്‍ കിടക്കുന്നു.അവന്‍ ഓടിച്ചെന്നു അയാളെ താങ്ങിയെടുത്ത് തന്റെ കൈയ്യിലുണ്ടായിരുന്ന കമ്പിളി പുതപ്പിച്ചു വീടിലേക്ക്‌ കൊണ്ട് പോയി.അയാളെ തീക്കൂമ്പാരത്തിനടുട്ത് ഇരുത്തി ."വിശക്കുന്നു മോനെ വല്ലതും തരുമോ"അയാള്‍ ചോദിച്ചു.അവന്‍ അയാള്‍ക്ക് നല്ല ചൂടുള്ള കഞ്ഞിയും പയറും നല്‍കി .അയാള്‍  അത് ആര്‍ത്തിയോടെ കഴിച്ചു."നിങ്ങളുടെ പേരെന്താ ?".
"പേരില്ല "
അവന്‍ ഒന്നും മിണ്ടിയില്ല .അയാള്‍ അവിടെ മൊത്തം പരതുകയായിരുന്നു .
"ഉം എന്താ "
 "ഒന്നുമില്ല മോനെ കിടക്കാനെവിടെയാ ?"
  "ദാ അവിടെ  കിടന്നോ,ആട്ടെ നിങ്ങളുടെ തോഴിലെന്താ ?"
"ഭിക്ഷാടനം"അയാള്‍ ആ മൂലയ്ക്ക് പോയി കിടന്നു .
പിറ്റേന്ന് രാവിലെ അയാള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അവന്‍ ചോദിച്ചു
 "ഭിക്ഷാടനം മതിയാക്കിക്കൂടെ,നല്ലാരോഗ്യമുണ്ടല്ലോ പണിയെടുത്തു ജീവിച്ചു കൂടെ ? എങ്ങനെ നാട്ടുകാരുടെ ശാപവും പേറി നടക്കണോ ?"
 അയാള്‍ ഒന്നും മിണ്ടിയില്ല ,ഒരു നോട്ടം അവനെ നോക്കി അയാള്‍ ഒന്ന് പുഞ്ചിരിച്ചു കൊണ്ട്  തിരിച്ചു  നടന്നു ഒരു നന്ദി വാക്ക് പോലും പറയാതെ....