Powered By Blogger

Introduction

എല്ലാവര്‍ക്കും ഈ കൊച്ചു ബ്ലോഗിലേക്ക്‌ സ്വാഗതം

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

പിച്ചും പേയും

ഇളം കാറ്റിന്റെ തലോടലുമേറ്റ് പുഴയുടെ തീരത്ത് ഒരു മീന്കൊത്തിയുടെ എകാഗ്രതയോടുകൂടി ഒരു സാഹിത്യ സൃഷ്ടി നടത്താനായി ഞാനിരുന്നു .മനസ്സില്‍ വ്യക്തവും അവ്യക്തവുമായ പല വിഷയങ്ങളുടെ തന്തുക്കള്‍ അലയടിക്കുകയാണ്‌ .ആകെ ഒരു മൂകത ...എന്താണ് എന്റെ വിഷയം? എങ്ങനെ തുടങ്ങണം ...മനസ്സ് മുഴുവന്‍ ചോദ്യ ചിഹ്നങ്ങള്‍ നിറയുകയാണ്.എന്നാലും ശക്തമായതും അവ്യക്തമയതുമായ ഒരു ബീജം ഉള്ളിലുണ്ട് .പക്ഷെ അതിനെ ഒരു ബീജമാറ്റിമാക്കുന്നതില്‍ ഒരു പക്ഷെ ഞാന്‍ പരാജയപ്പെടുന്നുവോ ?
                     എവിടെയോ ...എങ്ങനെയോ...ഏകാന്തതയുടെ ഉള്‍ മരത്തണലില്‍ നിന്നും എന്‍ മനസ്സ് ഒരു വ്യക്തമായ സാഹിത്യ ബീജത്തെ തേടി  അലയുവാനരംഭിച്ചു .അത് അപ്പുക്കിളിയുറെയും രമണന്റെയും പരീക്കുട്ടിയുടെയും മുന്നിലൂടെ ഒഴുകി ....ഇല്ല ഒന്നുമില്ല ഭൂമിയുടെ വറചട്ടിയില്‍ നിസ്സഹായനായി തളര്ന്നിരിക്കവേ ഒരു പിന്‍വിളി എനിക്കനുഭവപ്പെട്ടു ...അത്...അത് വെറും വിളിയല്ല .സ്നേഹത്താല്‍ ,വാത്സല്യത്താല്‍ നിറഞ്ഞ ഒരു വിളി ."മോനെ ..നീ ക്ഷീനിച്ചുവല്ലേ " ഞാന്‍ തിരിഞ്ഞു നോക്കി .അമ്മ...അമ്മ ഇവിടെ ?.അമ്മ എനിക്ക് ആശ്വാസമായി .അമ്മയുടെ ശബ്ദത്തില്‍ ഒരു ഇടര്‍ച്ച ..വാക്കുകള്‍ക്കു പഴയ ശക്തിയില്ല .ആകെ മെലിഞ്ഞുണങ്ങി ഒരു തളര്‍ന്നു തകര്‍ന്ന ,എന്നാല്‍ സ്നേഹത്തിന്റെ നിറകുടമായ മനസ്സുമായി അമ്മ എന്റെ മുന്നില്‍ .
"എന്റെ പൊന്നുമോനെ നീ അകെ തളര്‍ന്നിരിക്കുന്നു ..എവിടെയാ ഞാനിപ്പോ നിനക്ക് വിശ്രമിക്കനോരിടം തര്യ ,നിനക്ക് വിശ്രമിക്കാന്‍ ഒരു തണല്‍ പോലുമില്ലല്ലോ ഇവിടെ ..."
"അമ്മ കരയുകയാണോ "
"അല്ല മോനെ നിന്റെ അവസ്ഥ അതെനിക്ക് കണ്ടിരിക്കുവാനാവുന്നില്ലെനിക്ക് "
"സാരമില്ല അമ്മാ എന്നെയോര്‍ത്ത് അമ്മയിങ്ങനെ വിഷമിക്കരുത്"
"അതെങ്ങനെ കഴിയും മോനെ മക്കളുടെ സംരക്ഷണം ഒരമ്മയുടെ കടമയല്ലേ ..പക്ഷെ  അത് നിങ്ങള്‍ തന്നെ വേണ്ടാന്നു വെച്ചലാണ് എനിക്ക് വിഷമം.കുറച്ചു കാലം കൂടിയേ എനിക്കിനി ആയുസ്സുള്ളൂ .നീ കാണുന്നില്ലേ എന്റെയീ അവസ്ഥ ...എന്റെ നാഡീ ഞരമ്പുകളെല്ലാം വറ്റി വരണ്ടു തുടങ്ങിയിരിക്കുന്നു ...നിനക്ക് തരാന്‍ ഒരു തുള്ളി മുലപ്പാലുപോലും എനിക്ക് തരാനില്ല്ല മകനെ...ഹരിത വര്‍ണ്ണം ചാലിച്ചെഴുതിയ എന്‍ മേനിയിന്നു കുപ്പകളും വേസ്റ്റുകള്മാല് പൂരിതമായിരിക്കുന്നു .ഞാന്‍ ആര്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത് ,എന്റെ മക്കള്‍ക്ക്‌ വേണ്ടിയാണു .അവരുടെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി  എന്തു സഹിക്കാനും ഞാന്‍ തയ്യാറാണ് .പക്ഷെ ...പക്ഷെ ...നിങ്ങള്‍ എന്നില്‍ നിന്നും വല്ലാതെ അകന്നു പോയിരിക്കുന്നു .ഈ അമ്മയെ നിങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു ,എന്നെ വല്ലാതെ കഷ്ടപ്പെടുത്തുന്നു ..ഒറ്റപ്പെടുത്തുന്നു പക്ഷെ അതിലൊന്നും എനിക്ക് ഒരു വിഷമമില്ല .എന്നാല്‍ ഏതൊരു അമ്മയ്ക്കും താങ്ങാനാവാത്ത ഒരു കാര്യമാണ് മക്കള്‍ പോരടി.ഇതൊരു  അമ്മയുടെയും ആഗ്രഹം ഒരുമയോടു സന്തോഷതോടും കൂടി തന്റെ മക്കള്‍ നില്‍ക്കനമെന്നുല്ലതാണ് .എന്നാല്‍ നിങ്ങള്‍ ചെയ്യുന്നതെന്താണ് ?പരസ്പ്പരം വെട്ടിയും കുത്തിയും ജീവിക്കുന്നു,മരിക്കുന്നു.അതും കൂടാതെ മിണ്ടാപ്രാണികലായ സ്വന്തം സഹോദരങ്ങളെ യാതൊരു ദയ ദക്ഷിന്യവുമില്ലാതെ കൊന്നു കൊല വിളിക്കുന്നു .നിങ്ങള്‍ക്കെങ്ങനെ ഇതിനു കഴിയുന്നു ?പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത നീചന്മാരും ക്രൂരന്മാരും സ്വാര്‍ത്ഥന്‍മാരുമായി നിങ്ങള്‍ മാറുന്നു.സ്വന്തം സഹോദരങ്ങളെ കൊല്ലുക ച്ചെ നിങ്ങള്‍ എത്രമാത്രം അധപതിച്ചുപോയിരിക്കുന്നു ഓര്‍ത്തോ എങ്ങനെ പോയാല്‍ എല്ലാം അവസാനിക്കാന്‍ അധികനാളില്ല"
 അമ്മയുടെ മുഖം ചുവന്നു തുടുത്തു കണ്ണുകളില്‍ അഗ്നി ആളിക്കത്തി ശക്തമായ കാറ്റും മഴയും ഇടിയും ഉണ്ടായി ഭൂമി പിളര്‍ന്നു തുടങ്ങി വന്‍ നഗരങ്ങള്‍ കടല്‍ വിഴുങ്ങി സൌധങ്ങള്‍ തകര്‍ന്നിടിഞ്ഞു പ്രാണരക്ഷാര്‍ത്ഥം മനുഷ്യര്‍ പായുന്നു.....നോ ...നോ...എനിക്കിത് താങ്ങാന്‍ കഴിയുന്നില്ല അമ്മയുടെ രൌദ്ര ഭാവം ലോകനാശത്തിലെക്ക് എനിക്കാ മുഖത്തേക്ക് നോക്കാന്‍ കൂടിയവുന്നില്ല ....ഒടുവില്‍ സര്‍വ്വ ശക്തിയുമെടുത്ത് ഞാന്‍ ഓടിച്ചെന്നു ഞാന്‍ ആ കാല്ക്കളില്‍ വീണു പൊട്ടിക്കരഞ്ഞു മാപ്പ്പിരന്നു ...അരുതേ ...അരുതേ ....അമ്മെ മക്കള്‍ മരിച്ചു വീഴുന്നത് കണ്ടില്ലേ സര്‍വ്വം ക്ഷമിക്കുന്ന കോടതിയല്ലേ അമ്മ ..മാപ്പ് തരൂ അമ്മെ മാപ്പ് തരൂ ഞങ്ങളോട് ക്ഷമിക്കൂ         
          ചുടു  കണ്ണീര്‍ എന്റെ ദേഹത്ത് ഉറ്റി വീണു .എല്ലാം ശാന്തതയിലേക്ക് ...ഒരു വാടിയ പൂ പോല്‍ അമ്മ എന്റെ മടിയിലേക്ക്‌ വീണു .അമ്മ നമ്മോട് ക്ഷമിച്ചിരിക്കുന്നു. കരഞ്ഞു തളര്‍ന്നിരിക്കുന്നു അമ്മ "എന്തിനാ മക്കളെ എന്നെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നെ ,എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല പക്ഷെ മക്കള്‍ വഴിതെറ്റി പോകുമ്പോള്‍ ഈ അമ്മയെന്തു ചെയ്യും നിങ്ങള്‍ നിങ്ങളുടെ കടമകള്‍ മറക്കുമ്പോള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ ഒരോര്‍മ പെടുത്തലായി വീണ്ടും ......"അമ്മ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു നിങ്ങള്‍ വിചാരിച്ചാല്‍ ഈ ലോകത്തെ മാറ്റാന്‍ കഴിയും .ആയുധങ്ങള്‍ എടുത്തു പോരാടുന്ന ഈ ലോകത്തില്‍ നിങ്ങള്‍ അക്ഷരങ്ങളുപയോഗിച്ചു പോരാടണം .ആയുധങ്ങലെക്കള്‍ മൂര്‍ച്ചയുണ്ട്‌ അക്ഷരങ്ങള്‍ക്ക് .  അക്ഷരങ്ങള്‍ക്ക് അഗ്നി പകരൂ .ലോക ശുദ്ധിക്കായ്‌ മനസ്സില്‍ ചാരമിട്ടു മൂടിവെച്ച ആ കനല്‍ പുരത്തെടുകൂ...നല്ലൊരു നാളെക്കായ്‌ പോരാടൂ മക്കളെ ....

19 അഭിപ്രായങ്ങൾ:

  1. ഇനിയും ശ്രമിക്കൂ ......
    ആശയത്തെ മനസ്സില്‍ ഒതുക്കൂ....
    എന്നിട്ട് ശ്രമിക്കൂ
    നിങ്ങള്ക്ക് കൂടുതല്‍ സമയം ആവശ്യമാണ്‌
    കൂടുതല്‍ മനസ്സിരുത്തി വായിക്കൂ.....
    നന്മ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  2. വലിയ ആശയങ്ങളെ ഏറ്റവും നന്നായി ചുരുക്കി മനസ്സിലാകുന്ന വിധത്തില്‍ പറയുമ്പോഴാണ് ഒരാള്‍ എഴുത്തുകാരനാവുന്നത്..
    ശ്രമിക്കൂ..
    ആശംസകള്‍..
    അറിയുക, വായനയാണ് വളര്‍ത്തുന്നത്..

    മറുപടിഇല്ലാതാക്കൂ
  3. ഞാൻ ഉപദേശങ്ങൾ തരാൻ മാത്രം വല്ല്യേ ബ്ലോഗ്ഗറോ എഴുത്തുകാരനോ ഒന്നുമല്ല, പക്ഷെ ഒന്നെനിക്കറിയാം നല്ല പരന്ന വായനയാണ് നല്ല എഴുത്തുകാരെ സൃഷ്റ്റിക്കുന്നത്. അത് കൊണ്ട് വായിക്കൂ,വായിക്കൂ നല്ല ബ്ലോഗറാവൂ. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  4. നല്ല ചിന്തയാണീ പോസ്റ്റ്‌ ,വായനയുടെ കുറവ്‌ ഈ പോസ്റ്റില്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ,,പ്രക്ര്തിയുടെ മേലെയുള്ള ഈ കടന്നു കയറ്റം ,അഭിഷേക് നന്നായി വരച്ചു കാണിച്ചു ,,ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ
  5. നന്നായി എഴുതി വായന സുഖം കിട്ടി ....!!

    മറുപടിഇല്ലാതാക്കൂ
  6. @naradan=valare nandi njan ente kazhivinte paramavadhi sramikkum ketto
    @vlyakkaran,@mandoosan=thnks ningalude abhiprayangal enne munnottu povan valareyadhikam sahayikkunnund
    @pancharakkuttan=thnks vayichathinum abhiprayam nalkiyathinum
    @faisal babu,@parammal=vayanakkar kuravund njan sajeevamayivarunne ulloo,valare nandi nngalude vilayeriya abhiprayangal thudarnnum pratheekshikkunnu

    മറുപടിഇല്ലാതാക്കൂ
  7. വായനയുടെ കുറവ് ഉണ്ട് എന്ന് എനിക്കും തോന്നിയില്ല.നന്നായിട്ടുണ്ട്. പണ്ട് വായിച്ച ഒരു കവിത ഓർമ്മ വന്നു ഈ പോസ്റ്റ് വായിച്ചപ്പോൾ. ഇനി അമ്മ പറയട്ടെ എന്ന കവിത. എഴുതിയത് ഒരു മലീക മറിയം. ഇതേ ആശയത്തോട് ഒരുപാട് സാമ്യം തോന്നിക്കും അതും. ശ്രമം ഇനിയും തുടരൂ. ആശംസകൾ. www.everbestblog.com

    മറുപടിഇല്ലാതാക്കൂ
  8. പണ്ടത്തെ ബ്ലോഗ് എന്തിനാ ഡിലീറ്റ് ചെയ്തത്? ഒരു ഓഫ് ടോപിക്:)

    മറുപടിഇല്ലാതാക്കൂ
  9. എനിയ്ക്ക് ഇഷ്ട്ടമായി ഈ പിച്ചും പേയും പറച്ചില്‍..

    മറുപടിഇല്ലാതാക്കൂ
  10. കൊഴിക്കോട്ടുകാരാ....പിച്ചും പേയും വായിച്ചു....അഭിനന്ദനങ്ങള്‍.....ഇനിയും എഴുതുക....
    [എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം......]

    മറുപടിഇല്ലാതാക്കൂ
  11. നല്ല ചിന്ത...ഇനിയും എഴുതൂ ........എപ്പോഴും ആകാശവും ഭൂമിയും തിരയൊടുങ്ങാത്ത കടലും കൂടെ ഉണ്ടാകട്ടെ.!!!!! ഭാവുകങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2011, ഒക്‌ടോബർ 3 7:49 PM

    Chintha kollamtto. Vayikkuka, Valaruka (Ezhuthuka). Bhavukangal.

    മറുപടിഇല്ലാതാക്കൂ
  13. @ruthusanjana
    @badayi
    @ismayil atholi
    @manu
    @jayaraj murukkum puzha
    @Dr p malankot
    ellavarkkum thnks blog visit cheythathinum ,vayichathinum vilayeriya abhiprayangal nalkiyathinum

    മറുപടിഇല്ലാതാക്കൂ
  14. പ്രിയപ്പെട്ട അഭിഷേക്,
    പ്രകൃതിയെ സ്നേഹിക്കുമ്പോള്‍,വിഷയ ദാരിദ്ര്യം ഉണ്ടാകില്ല,കേട്ടോ!
    എഴുതി തെളിയട്ടെ ! ആശംസകള്‍!

    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ