Powered By Blogger

Introduction

എല്ലാവര്‍ക്കും ഈ കൊച്ചു ബ്ലോഗിലേക്ക്‌ സ്വാഗതം

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

സിനിമ

പ്രിയപ്പെട്ട സുഹൃത്തുക്കളെ സന്തോഷപൂര്‍വ്വം മല്ലൂര്‍ക്കാരന്‍ അവതരിപ്പിക്കുന്നു പറയേണ്ടതെങ്ങിനെ

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

മരണമണി

ഒരുപാട് തിരക്കിട്ടാണ് അന്നയാള്‍ വീട്ടില്‍ നിന്നിറങ്ങിയത് .ഫോണില്‍ കാര്യമായി   ആരോടൊക്കെയോ സംസാരിച്ചുകൊണ്ട് ബൈക്കില്‍ കയറവേ 6 വയസുള്ള മകന്‍ ഓടി വന്നു പറഞ്ഞു ."ഡാഡി  വണ്ടി ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ടീച്ചര്‍ പറഞ്ഞിട്ടുണ്ട്" ."പോട്ടെടാ കുട്ടൂസാ ഡാഡിക്ക് ഒരു പാട് തിരക്കില്ലേ ആട്ടെ കുട്ടൂസനെന്താ ഡാടീ കൊണ്ടുവരേണ്ടേ ?
'."പളുങ്ക് ഗോട്ടികള്‍ ,നല്ല രസമാ അവ കാണാന്‍ "."ശരി കൊണ്ട് വരാട്ടോ ഡാഡി പോട്ടെ "ശരി ടാറ്റാ ...".ടൌണിലെ ഒരു ഷോപ്പില്‍ നിന്നും അയാള്‍ ഒരു പേയ്ക്ക് പളുങ്ക് ഗോട്ടികള്‍ വാങ്ങി കമ്പിനിയിലേക്ക് പുറപ്പെട്ടു.ഇടയ്ക്ക് കീശയിലെ ഫോണ്‍ തുരു തുരാന്നു മുഴങ്ങി .ഫോണ്‍ അറ്റണ്ട് ചെയ്ത് അയാള്‍ കവലയിലേക്കു കടന്നു .സംസാരം മുറുകവേ ആ വളവില്‍ വെച്ചയാള്‍ തിരക്കില്ലാത്ത ലോകത്തിലേക്ക്‌ യാത്രയായി ,മകന് കൊടുക്കാനായി വച്ച പളുങ്കുഗോട്ടികള്‍ അയാള്‍ക്ക് അലങ്കാരമായി. അപ്പോഴും റോഡില്‍ക്കിടന്നു ആ മരണമണി മുഴങ്ങുന്നുണ്ടായിരുന്നു ....മറ്റൊരാള്‍ക്കുവേണ്ടി ...

2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

"മാറ്റങ്ങള്‍ "

കാലങ്ങള്‍ മാറുന്നു കോലങ്ങള്‍ മാറുന്നു
കാഴ്ചകള്‍ കണ്ണിന്നു കണ്ണീരുമാകുന്നു
ഗ്രാമത്തിന്‍ സ്വച്ഛത എങ്ങോ പോയി മറഞ്ഞു 
പാടങ്ങള്‍ തോടുകള്‍ മണ്ണിലടിഞ്ഞു  പോയി 
കോണ്‍ക്രീറ്റു സൗധങ്ങള്‍ മണ്ണിലടിഞ്ഞു പോയി
മാമലക്കൂട്ടവും നാണിച്ചോളിക്കവേ 
കാടുകള്‍ മേടുകള്‍ കാട്ടറുകള്‍ പോലും 
കൊത്തിവെച്ചീടുന്ന ഓര്‍മ്മകള്‍ മാത്രം 
മാനവര്‍ തന്നുടെ ക്രൂരകരങ്ങളില്‍ 
ഭൂമിയും പ്രാണനായി കേഴുന്നു ......
അമ്മയാം ഭൂമിയെ നന്മയാം ഭൂമിയെ
നാശത്തിലേക്ക് നയിക്കരുതെ ...
നാശത്തിലേക്ക് നയിക്കരുതെ........

2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ജയ് ഹിന്ദ്‌

അതെ ആ സുദിനം ആഗതമായിരിക്കുന്നു.ഓഗസ്റ്റ്‌ 15 സ്വാതന്ത്ര്യ  ദിനം .ഇതൊരു  ഓര്‍മ്മപ്പെടുത്തലാണ് നമ്മുക്ക് പുതിയൊരു പുലരി സമ്മാനിച്ച ,ബ്രിട്ടീഷ്‌ ആധിപത്യത്തിന് മുകളില്‍ ചോരവീഴ്ത്തി നമ്മുടെ നാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അനേകം ധീര ദേശാഭിമനികളെ സ്മരിക്കാനും പ്രണാമിക്കാനും ഉള്ള ദിനം.നാം ഒരിക്കലും മറക്കാന്‍ പാടില്ല ആ കാലം ....
നവ ഭാരത ശില്പികളെ ...പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ ധീരരേ നിങ്ങള്ക്ക് പ്രണാമം 

നവ ഭാരതത്തിന്റെ ജയഗീതം ഉയരട്ടെ ...

2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

പ്രണയം

പറയൂ നിന്റെ മനസ്സിന്റെ മൗനം
അറിയാന്‍ കൊതിക്കാന്‍ വേഴാമ്പലാണ് ഞാന്‍ 
അറിയുംപോഴകലുന്ന മഴമാരിയാണ് നീ 
അകതാരില്‍ പ്രണയം വിരിയിച്ച പെണ്മണി 
എരിതീയില്‍ വിരിയുന്ന മലര്‍വാടിയായി ഞാന്‍
മഴ കാത്തു കഴിയുന്ന കരിനിഴല്‍ പാടമായ്
ഇനിയും തുറക്കാത്ത ജാലക ചില്ലമേല്‍ 
നീ കാത്തു നില്‍പ്പതു എന്നെയല്ലോ 
നിന്‍ മനം തേടിയുഴറുന്നത് എനിക്കായല്ലോ
നിന്‍ കണ്മുനകളില്‍ എന്‍ ചിത്രമെഴുതുമ്പോള്‍ 
അറിയുന്നു ഞാന്‍ നിന്റെ നൊമ്പരങ്ങള്‍ ...

[മല്ലുവിന് വേണ്ടി വിശ്വജിത് എഴുതിയ കവിത ]

ചില കാഴ്ചകള്‍

പതിവ് പോലെ കലാപരിപാടികള്‍ ആരംഭിച്ചു .ഇത്തവണ ഭാര്യാ മര്‍ദ്ധനമാണ് ആദ്യമുറ .അയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ധിക്കുകയാണ്.തുടര്‍ന്ന് ചട്ടിയും കലവും പൊളിക്കല്‍ ,തെറിയഭിഷേകം തുടങ്ങി ഒടുവില്‍ ഇല്ലാത്ത ബോധം കൂടി പോകുന്നവരെ കലാപരിപാടികള്‍ തുടര്‍ന്നു.അയല്‍ വീടുകളുടെ വാതിലുകള്‍ തുറക്കപ്പെട്ടില്ല .അവളുടെ രോദനം കേള്‍ക്കാന്‍ ആരുമില്ലേ? രണ്ടു മൂന്നു തവണ അയല്‍ക്കാര്‍ ഇടപെട്ടതാണ്. പക്ഷെ അയാളുടെ വാക്കുകള്‍ക്കു മുന്നില്‍ ഗത്യന്തരമില്ലാതെ മടങ്ങേണ്ടി വന്നു."ഞാന്‍ കുടിക്കും പാട്ടുപാടും ഇവളെ  അടിക്കും തൊഴിക്കും എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യും .ഇതൊക്കെ ചോദിയ്ക്കാന്‍ നിങ്ങളാരാ?നിന്റെയൊന്നും മറ്റവളുമാരുടെ കൈയ്യില്‍ നിന്നോന്നുമല്ലല്ലോ വാങ്ങി കുടിക്കുന്നത് ,ഒരു നായിന്റെ മോനും എന്നോട് ചോദിയ്ക്കാന്‍ ഇനിയിങ്ങോട്ടുവന്നെക്കരുത് നാറികള്‍ പ്ഫൂ !ഇതിനാലും ഇതൊരു സ്ഥിരം കലാപരിപാടിയായതിനാലും ആരും ഇടപെടാറില്ല ,പെട്ടാല്‍ നാറും .
     അടുത്ത വീടുകളിലെ അടുക്കള പണിയെടുത്താണ് അവള്‍ കുടുംബം പോറ്റുന്നത്.കിട്ടുന്ന കാശ് മുഴുവനും അയാള്‍ കുടിച്ചു തീര്‍ക്കും .ഉപദ്രവമാല്ലാതെ  മറ്റൊന്നും അയാളുടെ കൈയില്‍ നിന്നും അവള്‍ക്കു പ്രതീക്ഷിക്കനുണ്ടായിരുന്നില്ല.പലവട്ടം അവള്‍ ആത്മഹത്യക്ക് തുനിഞ്ഞതാണ് 
പക്ഷെ അപ്പോഴൊക്കെ തന്റെ പിഞ്ചു മകളുടെ മുഖം അവളുടെ              
മനസ്സില്‍തെളിഞ്ഞു വരും .മകള്‍ക്ക് വേണ്ടിയാനവള്‍ ജീവിക്കുന്നത് .മകളുടെ മുകളില്‍ ഒരു പാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടവള്‍ക്ക് 
    
       പതിവ് പോലെ അയാള്‍ രാവിലെ വഴക്കിട്ടിറങ്ങിപ്പോയി .അവള്‍ തന്റെവീട്ടുജോലിക്കും പോയി .നാടിനെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട്  ആ വാര്‍ത്ത കാട്ടുതീ പോലെ നാട്ടിലെങ്ങും പടര്‍ന്നു ."കള്ളുഷാപ്പില്‍ വിഷമധ്യ ദുരന്തം 18 പേര്‍ മരിച്ചു."അവളുടെ ഉള്ളൊന്നു കാളി .ഓടിക്കിതച്ചു അവിടെയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു,അയാളും വെള്ള പുതച്ചിരുന്നു .മരണത്തിന്റെ നേര്‍ത്ത സ്പര്‍ശം അവളെ തഴുകിക്കൊണ്ട് പോയി.എങ്ങും തേങ്ങലുകളും അലമുറകളും മാത്രം .അവളാകെ മരവിച്ചു പോയിരുന്നു .കണ്ണില്‍നിന്നും വീണ അശ്രുക്കള്‍ തുടച്ചു മാറ്റി അവള്‍ തിരിച്ചു നടന്നു "നാടിനും വീടിനും ഉപകരമില്ലത്തയാല്‍ ,കുടിക്കാനായി ജനിച്ചവന്‍ കുടിക്കാനായി മരിച്ചവന്‍ "അവളുടെ കാലൊച്ചകള്‍ അകന്നകന്നു പോയി...

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

സ്വാമി അയ്യപ്പന്‍ സിന്ദാബാദ്‌ !!!!!
അങ്ങനെ ഞമ്മള് വാക്കുപാലിച്ചു . ഞമ്മളുടെ കവിത നിങ്ങള് വായിച്ചാ ...."ഒരു പനിനീര്‍ പുഞ്ചിരി " എങ്ങനുണ്ട് ?നിങ്ങള് പരീന്ന്.നിങ്ങളാണ് നമ്മള പ്രചോദനം .ആ നിക്കട്ട് നമുക്ക് കാര്യത്തിലേക്കുവരാം "സ്വാമി അയ്യപ്പന്‍ സിന്ദാബാദ്‌ " ഇതിലൂടെ ഞമ്മള് ഒരു വിപ്ലവം സൃഷ്ടിക്കാന്‍ പോവാണ്‌ എന്താ നിങ്ങള് തയ്യാറാണോ ?ഈ കഥ പറഞ്ഞാല് ചിലപ്പോ ഞമ്മള് ഈ എഴുത്തുകുത്ത് പരിപാടി തന്നെ പൂട്ടിപോയേക്കാം.ഏതായാലും പറഞ്ഞേക്കാം .ഞമ്മക്ക് പേടിയില്ല .നിങ്ങള് കൂട്ടിനുണ്ടല്ലോ!!!
               അതായത് നമ്മളെ കമ്യുനിസ്ട്ടുകാര്ക്കിടയിലാണ് കഥ നടക്കുന്നത് .അവര്‍ക്ക് ഈ അമ്പലത്തില്‍ പോക്കൊക്കെ നിഷിദ്ദമാണല്ലോ ? അങ്ങനെയല്ലേ ?ആട്ടെ ഇരിക്കട്ടെ ഒരിക്കല് കുറച്ചു കമ്യുനിസ്ട്ടുകാര്‍ക്ക്  ശബരിമലയില് പോകാന്‍ ഭയങ്കര താല്പര്യമായി .എന്ത് ചെയ്യാന്‍ കമ്യുനിസ്റ്റ്  അല്ലേ  അങ്ങനെ അങ്ങ് അമ്പലത്തില്‍ പോവാന്‍ പറ്റുവോ ?. ഏതായാലും ആരുമറിയാതെ താടിയും മുടിയുമൊക്കെ വച്ച് പോവാന്‍  തീരുമാനിച്ചു . അങ്ങനെ ഞമ്മടെ കൂട്ടര് പമ്പയിലെത്തി കുളിച്ചു .ഇബിലീസ് പാപങ്ങളൊക്കെ  തീര്‍ത്ത് മല കയറാന്‍ തുടങ്ങി. ശരണം വിളിക്കാനൊന്നും ഞമ്മളുടെ കമ്യുനിസ്ട്ടിനു അറിയില്ലല്ലോ?അത് കൊണ്ട് മിണ്ടാതെ തൊള്ള തുറക്കാതെയാണ് പോക്ക് .എന്റെ കാട്ട് മുത്തപ്പാ പെട്ടന്നു ഇടിത്തീവീണ  പോലൊരു ചോദ്യം "അല്ല സ്വാമികളെ നിങ്ങളെന്താ ശരണം വിളിക്കാത്തെ ? മല കയറുമ്പോള്‍ ശരണം വിളിച്ചേ കയറാവു ".ആഹഹാ !!എല്ലാം പോയില്ലേ കുടുങ്ങിയില്ലേ ഞമ്മടെ കൂട്ടര്! സിന്ദാബാദ്‌...സിന്ദാബാദ്‌..എന്നല്ലാതെ എന്ത് കോപ്പാണ് അറിയുക ?ശരണം വിളിക്കാതെ രക്ഷയില്ല അതൊട്ടും അറിയുകയുമില്ല ആകെ പുലിവാലായി .എന്നാല്‍ കൂട്ടത്തില്‍ ഒരു കൊശവന്റെ(നേതാവാണോ ?)  തലയില്‍ വെളിച്ചം കത്തി .മൂപ്പര് തുടങ്ങി ഒടുക്കത്തെ ശരണം വിളി 
                  "അങ്ങനെതന്നെ അങ്ങനെതന്നെ 
                    ശരണം എങ്കില്‍ ശരണം തന്നെ 
                    ശരണം നമുക്കൊരു പുത്തരിയല്ല
                    സ്വാമി അയ്യപ്പന്‍ സിന്ദാബാദ്‌ !!!"
ആഹഹ !!! എന്തൊരു ശരണം വിളി ഇതുപോലൊരു ശരണം വിളി ലോകത്ത് ആരെങ്കിലും വിളിച്ചിട്ടുണ്ടോ? എന്നാലും എന്റെ തമ്പുരാനേ ഒരു വിളിക്ക് രണ്ടു പക്ഷികളെ അല്ലേ മൂപ്പര് കൈക്കിലാക്കിയത്.ഒന്ന് ശരണം വിളിയുമായി രണ്ടു പാര്‍ട്ടിയില്‍ ലോകമറിയുന്ന ഒരു സഖാവുമായി "  സ്വാമി അയ്യപ്പന്‍" എല്ലാം  കലിയുഗവിളയാട്ടം ...സംഭവബഹുലം .. 

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

panineer punchiri

അന്നാദ്യമായ്‌ ഞാന്‍ 
നിന്നെയറിയവെ 
ഒരു പുഞ്ചിരി നീയെനിക്കു തന്നു ,
ആ പുഞ്ചിരി എന്‍ മനസ്സില്‍ 
മണിമുത്തുകളായി പൊഴിഞ്ഞു ,
പൂത്തിരിപോലെ നിറഞ്ഞു ,
എന്‍ മനം നിറയെ നിന്‍
 ഓര്‍മ്മകള്‍ പൂക്കവേ ....
നിന്നിലെ സ്നേഹത്തെയറിയാന്‍ 
കൊതിക്കുന്ന വേഴാമ്പലായി ഞാന്‍
അരിയുംബോഴകലുന്ന മഴമാരിയാണ്‌ നീ ...
എന്നില്‍ നിന്നെങ്ങോ പരന്നകന്നീടുന്നു .
കാലമാം കരിനിഴല്‍ പുഞ്ചിരി മായിക്കവേ
കാത്തിരിപ്പിന്‍ കാലമിന്നെന്നെ തേടവേ 
നിന്‍ തുവല്‍ സ്പര്‍ശത്തിനായി
ഞാന്‍ കാത്തിരിക്കവേ 
എങ്ങുനിന്നോ വന്ന സുവര്‍ണ്ണ പക്ഷിയായി 
സ്നേഹമെന്ന സാക്ഷി എന്നെ തേടിയെത്തി 
വീണ്ടുമാനാദം എന്നിലലിയവേ
തരിശായി കിടന്ന എന്‍ ഹൃദയത്തെ 
തന്ത്രികളാല്‍ തട്ടിയുണര്‍ത്തവെ 
മഞ്ഞുപോം പുഞ്ചിരി തിരികെ ലഭിക്കവേ 
എന്‍ ഹൃദയത്തില്‍ കൂട് കൂട്ടി നീ ...
സ്നേഹമാം അഖില സാരമൂഴിയില്‍ 
നമ്മലോന്നായലിയവേ
സ്വപ്‌നങ്ങള്‍ ചിറകുവചുയരവേ
ഞാനറിഞ്ഞു  നമ്മുടെ സ്നേഹത്തിനാഴം 
എന്ന് നീ എന്‍ ചരെയായി പാടവേ 
ആ .. സ്പര്‍ശമറീയവേ
എന്‍ മനം നിറയെ ആ ..
പനിനീര്‍ പുഞ്ചിരി നിറയുന്നു 
ആ..പനിനീര്‍ പുഞ്ചിരി നിറയുന്നു .





എന്റെ മലയാളി ദൈവങ്ങളെ അങ്ങനെ ഞമ്മളും തുടങ്ങി ഒരു ബ്ലോഗ്‌ .എന്താ കോയ ഞമ്മക്ക് തുടങ്ങിക്കൂടെടോ? എന്നാ ശരി ഞമ്മള വക ഒരു പാട്ടായാലോ ? നിക്ക് അടുത്ത പോസ്റ്റ്‌ ഞമ്മള്‍ പാട്ടാക്കും കേട്ടാ.എന്താനുപ്പ ആ ഇംഗ്ലീഷ്കാര്‍ പറയുന്നമാരി നോക്കിയിരുന്നു കാണാം...ലലല ല്ല ലലല ,.......